SPORTS

"എനിക്ക് രണ്ട് കൈയ്യേ ഉള്ളൂ.." ആരാധകരന് കൈ കൊടുക്കാതെ ഒഴിഞ്ഞുമാറി വിരാട് കോ‍ഹ്‍ലി

കാണ്‍പുരിലെ ഹോട്ടലില്‍ ഇന്ത്യന്‍ താരം വിരാട് കോഹ്‍ലി എത്തുന്ന ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്

Author : ന്യൂസ് ഡെസ്ക്

ആദ്യ മത്സരത്തിലെ തകര്‍പ്പന്‍ ജയത്തിന് പിന്നാലെ രണ്ടാം ടെസ്റ്റില്‍ പങ്കെടുക്കാനായി ഇന്ത്യന്‍ ടീം കാണ്‍പൂരിലെത്തി. ചെന്നൈയില്‍ നടന്ന ആദ്യമത്സരത്തില്‍ ഇന്ത്യ 280 റണ്‍സിന്റെ തകര്‍പ്പന്‍ ജയം നേടിയിരുന്നു. രണ്ടാം മത്സരത്തിനായി കാണ്‍പുരിലെത്തിയ ടീമിന് വലിയ സ്വീകരണമാണ് ലഭിച്ചത്.

കാണ്‍പുരിലെ ഹോട്ടലില്‍ ഇന്ത്യന്‍ താരം വിരാട് കോഹ്‍ലി എത്തുന്ന ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. ഹോട്ടലില്‍ കോഹ്‍ലിക്ക് നേരെ ഹോട്ടല്‍ സ്റ്റാഫ് കൈനീട്ടിയെങ്കിലും കോഹ്‍ലി ഷെയ്ക്ക്ഹാന്‍ഡ് നല്‍കിയില്ല. ഒരു നന്ദി പ്രകടിപ്പിക്കുന്നതില്‍ മാത്രം ഒതുക്കി. ഹോട്ടല്‍ സ്റ്റാഫും ആരാധകരും ഉള്‍പ്പെടെ നിരവധിപേര്‍ കോഹ്‍ലിയെ സ്വീകരിക്കാനായി തടിച്ചുകൂടിയിട്ടുണ്ടായിരുന്നു.

ഒരു കൈയില്‍ ബാഗും മറുകൈയില്‍ ഹോട്ടല്‍ അധികൃതര്‍ സമ്മാനിച്ച ബൊക്കയും പിടിച്ച് നടന്നു നീങ്ങുന്നതിനിടെയാണ് വിരാടിന് ഷെയ്ക് ഹാന്‍ഡ് നല്‍കാനായി മുന്നോട്ട് വന്നത്. അദ്ദേഹത്തിന് ഒരു പുഞ്ചിരി സമ്മാനിച്ചുകൊണ്ട്, സാര്‍, എനിക്ക് രണ്ട് കൈകളേ ഉള്ളൂ എന്ന് കോഹ്‍ലി പ്രതികരിച്ചു. അതേസമയം, പിന്നില്‍ വന്ന ഋഷഭ് പന്ത് ബൊക്ക സ്വീകരിക്കുകയും കൈനല്‍കുകയും ചെയ്തു. വിരാടിന്‍റെ സമീപനത്തെ വിമര്‍ശിച്ചുകൊണ്ട് നിരവധി പോസ്റ്റുകളും രംഗത്തെത്തിയിട്ടുണ്ട്.

SCROLL FOR NEXT