SPORTS

വനിതാ ടി20 ലോകകപ്പിൽ ഇരട്ട മലയാളിത്തിളക്കം; ഹർമൻപ്രീത് കൗർ നയിക്കും

ഹർമൻപ്രീത് കൗർ നയിക്കുന്ന ഇന്ത്യൻ ടീമില്‍ സ്മൃതി മന്ദാനയാണ് വൈസ് ക്യാപ്റ്റൻ

Author : ന്യൂസ് ഡെസ്ക്


വനിതാ ടി20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമില്‍ രണ്ട് മലയാളികള്‍ ഇടം നേടി. സജന സജീവനും ആശ ശോഭനയുമാണ് 15 അംഗ ടീമില്‍ സ്ഥാനം പിടിച്ചത്. ഹർമൻപ്രീത് കൗർ നയിക്കുന്ന ഇന്ത്യൻ ടീമില്‍ സ്മൃതി മന്ദാനയാണ് വൈസ് ക്യാപ്റ്റൻ. ഒക്ടോബർ മൂന്നിന് യുഎഇയിലാണ് ടി20 ലോകകപ്പ് ആരംഭിക്കുന്നത്.

ദുബായ്, ഷാർജ എന്നീ വേദികളിലായാണ് 23 മത്സരങ്ങൾ നടക്കുക. ഗ്രൂപ്പ് എയിൽ ഓസ്ട്രേലിയ, ന്യൂസിലൻഡ്, പാകിസ്താൻ, ശ്രീലങ്ക എന്നീ കരുത്തരായ ടീമുകള്‍ക്കൊപ്പമാണ് ഇന്ത്യ. വാശിയേറിയ പോരാട്ടമായിരിക്കും ഈ മരണ ഗ്രൂപ്പിൽ നടക്കുക. ദക്ഷിണാഫ്രിക്ക, ഇംഗ്ലണ്ട്, വെസ്റ്റ് ഇൻഡീസ്, ബംഗ്ലാദേശ്, സ്കോട്ട്ലൻഡ് എന്നീ ടീമുകൾ അടങ്ങുന്നതാണ് ഗ്രൂപ്പ് ബി.

ടീം: ഹർമൻപ്രീത് കൗർ, സ്മൃതി മന്ദാന, ഷെഫാലി വർമ, ദീപ്തി ശർമ, ജെമീമ റോഡ്രിഗസ്, റിച്ച ഘോഷ്, യാസ്തിക ഭാട്ടിയ, പൂജ വസ്ത്രാക്കർ, അരുന്ദതി റെഡ്ഡി, രേണുക സിങ്, ഹേമലത, ആശ ശോഭന, രാധ യാദവ്, ശ്രെയങ്ക പാട്ടീല്‍, സജന സജീവൻ.

SCROLL FOR NEXT