TECH

ബിഗ് ബില്യണ്‍ സെയില്‍ എത്തുന്നു, വമ്പന്‍ വിലക്കുറവില്‍ നിങ്ങള്‍ക്ക് സ്വന്തമാക്കാവുന്ന അഞ്ച് ഫ്‌ളാഗ്ഷിപ്പ് ഫോണുകള്‍ ഇവയാണ്

ബിഗ് ബില്യണില്‍ നിങ്ങള്‍ക്ക് സ്വന്തമാക്കാന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്ന അഞ്ച് ഫോണുകള്‍ ഏതൊക്കെയെന്ന് അറിയാം.

Author : ന്യൂസ് ഡെസ്ക്

വമ്പന്‍ ഓഫറുകളുമായി ഫ്‌ളിപ്പ്കാര്‍ട്ടില്‍ ബിഗ് ബില്യണ്‍ ഫെസ്റ്റിവല്‍ അടുത്തയാഴ്ച ആരംഭിക്കാനിരിക്കെയാണ്. സെപ്തംബര്‍ 23ന് ആരംഭിക്കുന്ന ബിഗ് ബില്യണ്‍ ഡേയ്‌സില്‍ ഇലക്ട്രോണിക് ഉപകരണങ്ങള്‍ക്കും വലിയ വിലക്കുറവാണ് ഉണ്ടാവുക.

ആപ്പിള്‍, സാംസങ്, വണ്‍പ്ലസ് തുടങ്ങിയ ബ്രാന്‍ഡുകളുടെ ഹൈ എന്‍ഡ് ഫ്‌ളാഗ്ഷിപ് മോഡലുകള്‍ക്ക് വലിയ ഡിസ്‌കൗണ്ടാണ് പ്രതീക്ഷിക്കുന്നത്. പുതിയ ഫോണുകളിലേക്ക് മാറാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ബിഗ് ബില്യണ്‍ വലിയ സഹായമാകുമെന്ന് തന്നെയാണ് പ്രതീക്ഷ.

ഫ്‌ളിപ്പ്കാര്‍ട്ട് ബിഗ് ബില്യണില്‍ നിങ്ങള്‍ക്ക് സ്വന്തമാക്കാന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്ന അഞ്ച് ഫോണുകള്‍ ഏതൊക്കെയെന്ന് അറിയാം.

ഗൂഗിള്‍ പിക്‌സല്‍ 9: കഴിഞ്ഞ വര്‍ഷം ലോഞ്ച് ചെയ്ത ഗൂഗിള്‍ പിക്‌സല്‍ 9 മികച്ച ഫ്‌ളാഗ്ഷിപ്പ് ഫോണുകളിലൊന്നാണ്. എ 18 പ്രോ ചിപ്പ്, ട്രിപ്പിള്‍ ക്യാമറ സെറ്റ് അപ്പ്, ആപ്പിള്‍ ഇന്റലിജന്‍സ് ഫീച്ചര്‍ തുടങ്ങിയ പ്രത്യേകതകളോടെ എത്തിയ ഫോണിന് 50% വരെ ഡിസ്‌കൗണ്ടോടെ 69,999 രൂപയ്ക്ക് കിട്ടുമെന്നാണ് പ്രതീക്ഷിക്കുന്നത്.

സാംസങ് ഗാലക്‌സി എസ്24 അള്‍ട്രാ: ഇന്ത്യന്‍ വിപണിയില്‍ വലിയ പ്രചാരത്തിലുള്ള ഫോണാണ് എസ് 24. സ്‌നാപ് ഡ്രാഗണ്‍ 8 ജെനറേഷന്‍ 3 പ്രോസസറുള്ള ഫോണ്‍ ബിഗ് ബില്യണില്‍ ഈ ഫോണ്‍ 80,000 രൂപയ്ക്കുള്ളില്‍ കിട്ടുമെന്നാണ് കരുതുന്നത്.

നത്തിങ് ഫോണ്‍ 3: യുനീക്ക് ഫീച്ചറിലുള്ള ഫോണാണ് നിങള്‍ നോക്കുന്നതെങ്കില്‍ അതിന് ഉത്തമം നത്തിങ് ഫോണ്‍ 3 ആയിരിക്കുമെന്ന് നിസംശയം പറയാം. സ്‌നാപ്ഡ്രാഗണ്‍ 8എസ് ജെനറേഷന്‍ 4 പ്രോസസറും എഐ പവേര്‍ഡ് പെര്‍ഫോര്‍മന്‍സുമുള്ള ഫോണിന് ഗ്ലിഫ് ഇന്റര്‍ഫേസും ട്രിപ്പിള്‍ റിയര്‍ ക്യാമറയും നല്‍കിയിരിക്കുന്നു. ഫ്‌ളിപ്പ്കാര്‍ട്ട് ഉത്സവ സീസണില്‍ 34,999 രൂപയ്ക്ക് ലഭിച്ചേക്കും.

സാംസങ് ഗാലക്‌സി എസ്24( സ്‌നാപ്ഡ്രാഗണ്‍ വേരിയന്റ്): സാംസങ് ഗാലക്‌സി എസ്24 ഗാലക്‌സി സ്‌നാപ് ഡ്രാഗണ്‍ 8 ജെന്‍ 3 പ്രോസസറുമായി റീലോഞ്ച് ചെയ്തിരുന്നു. ഈ ഫോണിനും 40,000 രൂപയ്ക്കുള്ളില്‍ കിട്ടിയേക്കുമെന്നാണ് സൂചന.

SCROLL FOR NEXT