AI Generated Image
TECH

എഐ വളരും! മനുഷ്യൻ്റെ നിയന്ത്രണത്തിന് പുറത്ത്; മുന്നറിയിപ്പുമായി ആന്ത്രോപിക്

മനുഷ്യരുടെ നിര്‍ദേശങ്ങളോ ഇടപെടലുകളോ ഇല്ലാതെ തന്നെ എഐ വളരും

Author : ന്യൂസ് ഡെസ്ക്

എഐ ഇനി സ്വയം വളരാന്‍ തുടങ്ങുമെന്ന് വ്യക്തമാക്കി ക്ലോഡിന് പിന്നിലെ എഐ കമ്പനിയായ ആന്ത്രോപിക്. ഇങ്ങനെ സ്വയം വളരാന്‍ തുടങ്ങുന്നതോടെ മനുഷ്യര്‍ക്ക് എഐ സിസ്റ്റങ്ങളുടെ മേലുള്ള നിയന്ത്രണം നഷ്ടപ്പെടാനുള്ള സാധ്യത വര്‍ധിക്കുമെന്നും കമ്പനി മുന്നറിയിപ്പ് നല്‍കി. അതായത് മനുഷ്യരുടെ നിര്‍ദേശങ്ങളോ ഇടപെടലുകളോ ഇല്ലാതെ തന്നെ എഐ സ്വയം വളരാനും കൂടുതല്‍ വിജയം കൈവരിക്കുവാനും സാധ്യതയുണ്ട്.

2026 മെയ് മാസത്തിലെ കണക്കനുസരിച്ച്, കമ്പനി കോഡ്‌ബേസില്‍ ലയിപ്പിച്ച കോഡിന്റെ 80 ശതമാനത്തിലധികവും ക്ലോഡ് തന്നെ തയ്യാറാക്കിയതാണെന്നും കമ്പനി വെളിപ്പെടുത്തി. സോഫ്റ്റ്വെയര്‍ നിര്‍മിക്കാനും പരിശോധിക്കാനും പരിപാലിക്കാനും ഡെവലപ്പര്‍മാര്‍ ഉപയോഗിക്കുന്ന ഒരൊറ്റ 'മാസ്റ്റര്‍ പ്ലാന്‍' ആയാണ് കോഡ്‌ബേസ് പ്രവര്‍ത്തിക്കുക.

എഐ കമ്പനികളില്‍ പ്രധാനിയായ ആന്ത്രോപിക്, ദ്രുതഗതിയിലുള്ള എഐ വികസനത്തിന്റെ ദൂഷ്യഫലങ്ങളെക്കുറിച്ച് പലപ്പോഴും മുന്നറിയിപ്പ് നല്‍കാറുണ്ട്. വരും വര്‍ഷങ്ങളില്‍ എഐ സംവിധാനങ്ങള്‍ കൂടുതല്‍ മികവുറ്റതായി മാറുമെന്നാണ് സാങ്കേതിക പ്രവണതകള്‍ സൂചിപ്പിക്കുന്നത്. ശാസ്ത്രം, ആരോഗ്യ സംരക്ഷണം തുടങ്ങിയ മേഖലകളില്‍ വളരെയധികം നേട്ടങ്ങള്‍ കൊണ്ടുവരാന്‍ കഴിയുന്ന ഒന്നായിരിക്കും എഐയുടെ ഈ വളര്‍ച്ചയെന്നും ആന്ത്രോപിക് പറയുന്നു.

അതേസമയം, എഐയ്ക്ക് സ്വയം പിന്‍ഗാമികളെ നിര്‍മിക്കാന്‍ കഴിയുന്ന സാഹചര്യം ഉണ്ടാവുകയാണെങ്കില്‍ അത് സുരക്ഷിതമാക്കുന്നതിനും നിരീക്ഷിക്കുന്നതിനും അവയുടെ പെരുമാറ്റം രൂപപ്പെടുത്തുന്നതിനും നാം നല്‍കുന്ന നിര്‍ദേശങ്ങള്‍ കൂടുതല്‍ പ്രാധാന്യമര്‍ഹിക്കുന്നുണ്ടെന്നും അത് മുന്നറിയിപ്പ് നല്‍കുന്നു.

എഐയുടെ ഈ വളര്‍ച്ച സാവധാനത്തിലാക്കുവാന്‍ ആവശ്യമായ സംവിധാനങ്ങളെക്കുറിച്ച് പഠിക്കാനും നിര്‍മിക്കാനുമുള്ള പദ്ധതി തയ്യാറാക്കാനുള്ള ശ്രമത്തിലാണ് ആന്ത്രോപിക്. വരും മാസങ്ങളില്‍ പോളിസി മേക്കര്‍മാര്‍, ഗവേഷകര്‍, സിവില്‍ സൊസൈറ്റി ഗ്രൂപ്പുകള്‍ മറ്റ് എഐ സ്ഥാപനങ്ങള്‍ എന്നിവരുമായി ചേര്‍ന്ന്

SCROLL FOR NEXT