Source: X/ Airtel
TECH

അ‌ൺലിമിറ്റഡ് 5ജി ഡാറ്റ + ഒടിടി + എഐ; എയർടെൽ വരിക്കാർ ഈ കിടിലൻ പ്ലാൻ ഉറപ്പായും പരിചയപ്പെടണം

ഡാറ്റ, കോളിങ് എന്നീ സ്ഥിരം ആനുകൂല്യങ്ങൾക്ക് പുറമെ അതിലുമേറെ വാഗ്ദാനം ചെയ്യുന്നൊരു എയർടെൽ പ്ലാനാണ് 449 രൂപയുടേത്.

Author : ന്യൂസ് ഡെസ്ക്

എയർടെലിന് ഒന്നിലധികം മികച്ച പ്ലാനുകൾ ഉണ്ടെങ്കിലും അ‌ൺലിമിറ്റഡ് 5ജി ഡാറ്റ, ഒടിടി, എഐ തുടങ്ങിയ എല്ലാ സൗകര്യങ്ങളും ഒത്തിണങ്ങിയ ഒരു മികച്ച പ്രതിമാസ പ്ലാൻ ഇവിടെ പരിചയപ്പെടാം.

ഡാറ്റ, കോളിങ് എന്നീ സ്ഥിരം ആനുകൂല്യങ്ങൾക്ക് പുറമെ അതിലുമേറെ വാഗ്ദാനം ചെയ്യുന്നൊരു എയർടെൽ പ്ലാനാണ് 449 രൂപയുടേത്. ഇതിൽ ഹൈസ്പീഡ് കണക്റ്റിവിറ്റി, എൻർടെയ്ൻമെൻ്റ്, ഇൻ്റലിജൻ്റ് ഫീച്ചറുകൾ എന്നിവയെല്ലാം ഉൾപ്പെടും. സാധാരണ പ്രീപെയ്ഡ് പ്ലാനുകളേക്കാൾ മൂല്യമുള്ള ഈ പാക്കേജ് പരിയപ്പെടാം.

പ്രതിദിനം 3 ജിബി ഡാറ്റ, അ‌ൺലിമിറ്റഡ് ലോക്കൽ, എസ്‌ടിഡി, റോമിങ് കോളുകൾ, പ്രതിദിനം 100 എസ്എംഎസ് എന്നിവയാണ് ഇതിലെ പ്രധാന ആനുകൂല്യങ്ങൾ. കൂടിയ അ‌ളവിൽ ഇൻ്റർനെറ്റ് ഡാറ്റ ഉപയോഗമുള്ളവർക്ക് ഈ പ്ലാൻ അ‌നുയോജ്യമാണ്. 28 ദിവസമാണ് പ്ലാനിൻ്റെ വാലിഡിറ്റി.

അ‌ധിക ആനുകൂല്യങ്ങളാണ് ഈ പ്ലാനിനെ ശ്രദ്ധേയമാക്കുന്നത്. അ‌ൺലിമിറ്റഡ് 5ജി ഡാറ്റ, സബ്‌സ്‌ക്രൈബർമാർക്ക് എയർടെൽ എക്സ്ട്രീം പ്ലേ പ്രീമിയം പ്ലാൻ, സോണി ലിവ്, ലയൺസ്ഗേറ്റ് പ്ലേ, ആഹാ, ഹോയ്‌ചോയ്, ചൗപാൽ, സൺനെക്സ്റ്റ് എന്നിവയുൾപ്പെടെ 22+ ഒടിടി പ്ലാറ്റ്‌ഫോമുകൾ 28 ദിവസത്തെ വാലിഡിറ്റിയിൽ ആസ്വദിക്കാനാകും.

ഉപയോക്തൃ സുരക്ഷയ്ക്കായി എഐ സാങ്കേതികതയുടെ പിന്തുണയോടെ അ‌വതരിപ്പിച്ചിരിക്കുന്ന സേവനങ്ങളും ഈ പ്ലാനിൽ ലഭ്യമാകും. അ‌തായത് എയർടെലിൻ്റെ സ്പാം ഫൈറ്റിങ് നെറ്റ്‌വർക്ക് പിന്തുണ. തട്ടിപ്പുകൾ പതിയിരിക്കുന്ന ഇൻകമിങ് കോളുകൾക്കും എസ്എംഎസുകൾക്കും തടയിടാനും അ‌വയെപ്പറ്റി മുന്നറിയിപ്പ് നൽകാനും സ്പാം അലേർട്ട് സഹായിക്കും. കൂടാതെ ഓരോ 30 ദിവസത്തിലും സൗജന്യ ഹലോ ട്യൂൺ സജ്ജമാക്കാനും പ്ലാൻ അ‌നുവദിക്കും.

എയർടെൽ വരിക്കാർ ഇപ്പോൾ ശരിക്കും തെരഞ്ഞെടുക്കേണ്ടത് ഇതൊന്നുമല്ല, ഇതുവരെ ഒരു ടെലിക്കോം കമ്പനിയും നൽകാത്തത്ര മൂല്യമുള്ള ഒരു ഓഫർ ഇപ്പോൾ എയർടെൽ നൽകുന്നുണ്ട്. പ്രീമിയം എഐ സെർച്ച് അസിസ്റ്റൻ്റായ പെർപ്ലെക്സിറ്റി പ്രോയുടെ സബ്സ്ക്രിപ്ഷനാണി‌ത്. ഒരു വർഷത്തേക്ക് ഏകദേശം 17,000 രൂപ വിലമതിക്കുന്ന ഈ സബ്സ്ക്രിപ്ഷൻ ഇപ്പോൾ വരിക്കാർക്ക് സൗജന്യമായി ലഭിക്കും.

അതിന് ആദ്യം ചെയ്യേണ്ടത് ഈ സബ്സ്ക്രിപ്ഷൻ പ്ലാനിൻ്റെ ഉപഭോക്താവാകാൻ ശ്രമിക്കുകയാണ്. കാരണം നിലവിലുള്ള ഏറ്റവും മികച്ച എഐ പ്ലാറ്റ്‌ഫോമാണ് പെർപ്ലെക്‌സിറ്റി. എയർടെൽ താങ്ക്സ് ആപ്പ് വഴി ഈ ഓഫർ എയർടെൽ വരിക്കാർക്ക് സ്വന്തമാക്കാം. ഇത് പ്രീപെയ്ഡ് ഉപയോക്താക്കൾക്ക് അധിക ചെലവില്ലാതെ വിശാലമായ എഐ ടൂളുകളിലേക്ക് ആക്സസ് വാഗ്ദാനം ചെയ്യുന്നു.

എയർടെൽ വരിക്കാർ പെർപ്ലെക്സിറ്റി സബ്‌സ്‌ക്രിപ്‌ഷൻ ആക്ടീവാക്കാനായി എയർടെൽ താങ്ക്സ് ആപ്പ് തുറക്കുക. റിവാർഡ്സ് വിഭാഗത്തിലേക്ക് നാവിഗേറ്റ് ചെയ്യുക. തുടർന്ന് '17,000 രൂപ വിലയുള്ള 12 മാസത്തെ പെർപ്ലെക്‌സിറ്റി പ്രോ സൗജന്യമായി നേടൂ' എന്ന തലക്കെട്ടിലുള്ള ബാനറിൽ ക്ലിക്ക് ചെയ്യുക. ഓഫർ ആക്ടീവാക്കാനും പെർപ്ലെക്‌സിറ്റിയുടെ വെബ്‌സൈറ്റിൽ പ്രക്രിയ പൂർത്തിയാക്കുന്നതിനും "ഇപ്പോൾ ക്ലെയിം ചെയ്യുക" എന്നതിൽ ക്ലിക്ക് ചെയ്യണം.

SCROLL FOR NEXT