TECH

ആമസോണ്‍ ഗ്രേറ്റ് ഇന്ത്യന്‍ ഫെസ്റ്റിവല്‍: കിടിലൻ ഓഫറുകളുമായി ഗാഡ്ജറ്റുകള്‍, നിങ്ങള്‍ അറിയേണ്ടത്...

സ്മാര്‍ട്ട് വാച്ചുകള്‍ക്കും ടാബ്ലറ്റുകള്‍ക്കും ഹെഡ്‌ഫോണുകള്‍ക്കും എയര്‍ബഡ്‌സിനും തുടങ്ങി എല്ലാ ഗാഡ്ജറ്റുകളും സ്വന്തമാക്കാന്‍ ഇതൊരു സുവര്‍ണാവസരമാണെന്നാണ് വിലയിരുത്തല്‍.

Author : ന്യൂസ് ഡെസ്ക്

ആമസോണ്‍ ഗ്രേറ്റ് ഇന്ത്യന്‍ ഫെസ്റ്റിവല്‍ 2025ല്‍ ഗംഭീര ഓഫറുകളാണ് ഇത്തവണ നല്‍കിയിരിക്കുന്നത്. സ്മാര്‍ട്ട് വാച്ചുകള്‍ക്കും ടാബ്ലറ്റുകള്‍ക്കും ഹെഡ്‌ഫോണുകള്‍ക്കും എയര്‍ബഡ്‌സിനും തുടങ്ങി എല്ലാ ഗാഡ്ജറ്റുകളും സ്വന്തമാക്കാന്‍ ഇതൊരു സുവര്‍ണാവസരമാണെന്നാണ് വിലയിരുത്തല്‍.

ചില ബാങ്കുകളുടെ അധിക ഓഫറുകളടക്കം വളരെ കുറഞ്ഞ വിലയില്‍ ഇത്തവണത്തെ ഉത്സവ മേളയില്‍ നിങ്ങള്‍ക്ക് സ്വന്തമാക്കാവുന്ന വസ്തുക്കള്‍ ഇവയൊക്കെയാണ്. ആപ്പിള്‍ ടാബ്ലറ്റുകള്‍ക്കും 37 ശതമാനത്തോളം ഡിസ്‌കൗണ്ടുകള്‍ നല്‍കിയിട്ടുണ്ട്.

സാംസങ് ഗാലക്‌സി ടാബുകള്‍

സാംസങ്ങിന്റെ ടാബ്ലറ്റുകല്‍ക്ക് 51 ശതമാനം വരെയാണ് ഓഫര്‍ നല്‍കിയിരിക്കുന്നത്. സൈറ്റല്‍, പവര്‍, പോര്‍ട്ടബിലിറ്റി- ഇതുമൂന്നുമാണ് നോക്കുന്നതെങ്കില്‍ സാംസങ്ങിന്റെ ടാബ്ലറ്റുകള്‍ മികച്ച ഓപ്ഷനുകളായിരിക്കും.

81,900 രൂപയുടെ സാംസങ് ഗാലക്‌സി ടാബ് എസ്9 ന് 39,999 രൂപയാണ് ഓഫര്‍ വില. 32,999 രൂപയുടെ സാംസങ് ഗാലക്‌സി ടാബ് എ9+ ന് 18,289 രൂപ ഓഫറിലാണ് ലഭിക്കുക. 93,999 രൂപയുടെ സാംസങ് ഗാലക്‌സി ടാബ് എസ് 9ന് 59,9999 രൂപയാണ് ഓഫര്‍ വില.

സ്മാര്‍ട്ട് വാച്ചുകള്‍

സാംസങ്ങിന്റെ സ്മാര്‍ട്ട് വാച്ചുകള്‍ക്കും വലിയ ഓഫറുകളാണ് ഫെസ്റ്റിവലില്‍ നല്‍കിയിട്ടുള്ളത്. ഗ്രാന്‍ഡ് ഓപ്പണിങ് ഡീലുകളില്‍ 50,999 രൂപ വിലവരുന്ന സാംസങ് ഗാലക്‌സി വാച്ച്6 ക്ലാസിക്ക് (ബ്ലാക്ക്, 47 എംഎം), സാംസങ് ഗാലക്‌സി വാച്ച്6 ക്ലാസിക്ക് (സില്‍വര്‍,47 എംഎം) എന്നീ വാച്ചുകള്‍ക്ക് 15,499 രൂപയാണ് ഓഫര്‍ പ്രൈസ്. സാംസങ് ഗാലക്‌സി വാച്ച് 8 (44 എംഎം, എല്‍ടിഇ, ഗ്രാഫൈറ്റ്) ന് 37,999 രൂപയാണ് ഓഫര്‍ വില. യഥാര്‍ഥ വില 45,999 രൂപ.

ഇയര്‍ ബഡ്‌സ്

സാംസങ് ഇയര്‍ ബഡ്‌സിനും മികച്ച ഓഫറുകളാണ് നല്‍കിയിരിക്കുന്നത്. 12,999 രൂപ വിലവരുന്ന സാംസങ് ഗാലക്‌സി ഇയര്‍ബഡ്‌സ് എഫ് (ഗ്രാഫൈറ്റ്) 5000 രൂപയാണ് ഓഫര്‍ പ്രൈസ്. സാംസങ് ഗാലക്‌സി ഇന്‍ ഇയര്‍ വയര്‍ലെസ് ഇയര്‍ബഡ്‌സ് 3 പ്രോ (സില്‍വര്‍) ന് 10,850 രൂപയാണ് വില. ഇതിന്റെ യഥാര്‍ഥ വില 24,999 രൂപയാണ്.

SCROLL FOR NEXT