ആപ്പിൾ ഐഒഎസ് 26 അപ്ഡേറ്റ് ഇന്ന് Source: X
TECH

ഐഒഎസ് 26 അപ്ഡേറ്റ് ഇന്ന്; ഈ കാര്യങ്ങൾ മറക്കല്ലേ...

ആപ്പിളിൻ്റെ റിലീസ് ഷെഡ്യൂൾ അനുസരിച്ച്, രാത്രി 10.30 ഓടെ ഇന്ത്യയിൽ അപ്‌ഡേറ്റ് ലഭ്യമാകും.

Author : ന്യൂസ് ഡെസ്ക്

ഐഫോൺ ഉപയോക്താക്കൾക്ക് ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ഐഒഎസ് 26 അപ്‌ഡേറ്റ് ഇന്ന് എത്തും. ഐഒഎസ് 7 ന് ശേഷം പുത്തൻ മാറ്റങ്ങളാണ് ഇത് ഐഫോൺ ഉപയോക്താക്കൾക്ക് സമ്മാനിക്കുക എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. കോൾ സ്‌ക്രീനിങ്, ഹോൾഡ് അസിസ്റ്റ് സവിശേഷതകൾ ഐഒഎസ് 26ൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്നും റിപ്പോർട്ടുണ്ട്.

ആപ്പിളിൻ്റെ റിലീസ് ഷെഡ്യൂൾ അനുസരിച്ച്, രാത്രി 10.30 ഓടെ ഇന്ത്യയിൽ അപ്‌ഡേറ്റ് ലഭ്യമാകും. അൺനോൺ നമ്പറുകളിൽ നിന്ന് വരുന്ന കോളുകൾക്ക്, വിളിക്കുന്ന ആളുടെ പേരും വിളിക്കുന്നതിൻ്റെ കാരണവും ചോദിക്കുന്ന കോൾ സ്ക്രീനിങ് സൗകര്യം ലഭ്യമാക്കുന്നു.

സംഭാഷണ പശ്ചാത്തലങ്ങൾ, ഗ്രൂപ്പ് ചാറ്റുകളിലെ പോളുകൾ, ടൈപ്പിംങ് സൂചകങ്ങൾ, "ആഡ് കോൺടാക്റ്റ്" ബട്ടൺ എന്നിവയുൾപ്പെടെ മെസേജസ് ആപ്പിനും കാര്യമായ അപ്‌ഗ്രേഡുകൾ ലഭിക്കുന്നു. 2019 മുതൽ പുറത്തിറങ്ങിയ മോഡലുകൾ ഉൾപ്പെടെ, ഐഫോൺ 11 പരമ്പരയിലും പുതിയ ഉപകരണങ്ങളിലും ഐഒഎസ് 26 അനുയോജ്യമാണ്.

ഇൻസ്റ്റാളേഷൻ പ്രശ്‌നങ്ങളിൽ നിന്ന് പരിരക്ഷിക്കുന്നതിന് ഐക്ലൗഡിലേക്കോ ഗൂഗിളിൽ ക്ലൗഡിലേക്കോ ഐഫോൺ ഡാറ്റ ബാക്കപ്പ് ചെയ്യുക. അപ്ഡേഷന് 3ജിബി ആവശ്യമാണ്. ആയതിനാൽ മതിയായ സ്റ്റോറേജ് സജ്ജമാക്കണം. സ്ഥിരമായ വൈഫൈ നെറ്റ്‌വർക്കിലേക്ക് കണക്റ്റ് ചെയ്യുക. കുറഞ്ഞത് 50% ബാറ്ററി ചാർജ് ചെയ്യുക, എന്നിവയൊക്കെയാണ് അപ്ഡേഷന് മുന്നേ ചെയ്യേണ്ട കാര്യങ്ങളെന്നാണ് കമ്പനി നൽകുന്ന അറിയിപ്പ്.

SCROLL FOR NEXT