ഐഫോൺ പഴയമോഡലുകൾ പിൻവലിക്കുമോ ആപ്പിൾ ? Source; Social Media
TECH

ഐഫോൺ 17 സീരിസ് എത്തുന്നതോടെ പഴയമോഡലുകൾ പിൻവലിക്കുമോ?; ആപ്പിളിന്റെ സാധ്യതാ പട്ടിക അറിയാം!

കഴിഞ്ഞ വർഷത്തെ ഐഫോൺ 16 പ്ലസ് മോഡലിന് പകരമായാണ്, ഈ വർഷം വളരെ സ്ലിം ആയ ഐഫോൺ 17 എയർ മോഡൽ പുറത്തിറക്കുക.

Author : ന്യൂസ് ഡെസ്ക്

സെപ്റ്റംബർ 9 ന് ഐഫോൺ 17 സീരീസ് ലോഞ്ച് പ്രഖ്യാപിച്ചിരിക്കുകയാണ്. പുതിയ സീരീസ് പുറത്തിറങ്ങുമ്പോൾ ആപ്പിൾ പഴയ മോഡലുകളിൽ ചിലത് പിൻവലിച്ചേക്കുമെന്നാണ് സൂചന.നിലവിൽ കമ്പനിയുടെ സാധ്യതാ പട്ടികയിലുള്ള ചില മോഡലുകൾ ഏതൊക്കെയെന്ന് അറിഞ്ഞിരിക്കുന്നത് ഗുണം ചെയ്യും.

സാധാരണയായി, തൊട്ടു മുന്‍ വര്‍ഷത്തെ രണ്ട് നോണ്‍-പ്രോ ഫ്ലാഗ്ഷിപ്പുകള്‍ ആപ്പിള്‍ നിലനിര്‍ത്താറുണ്ട്. അതേസമയം പ്രോ മോഡലുകള്‍ പിന്‍വലിക്കാറാണ് പതിവ്. അതുപോലെ തന്നെ 2023 ലെ രണ്ട് പ്രോ മോഡലുകൾ പിൻവലിച്ചേക്കാനും സാധ്യതയുണ്ട്.

നിലവിലെ സൂചനകൾ വച്ച് നോക്കിയാൽ ഐഫോണ്‍ 15, ഐഫോണ്‍ 15 പ്ലസ്, ഐഫോണ്‍ 16 പ്രോ, ഐഫോണ്‍ 16 പ്രോ മാക്‌സ് എന്നീ ഫോണ്‍ മോഡലുകള്‍ വിപണിയിൽ നിന്ന് മടങ്ങിയേക്കും. ഐഫോണ്‍ 17 ലൈനപ്പ് വരുന്നതോടെയാകും ഇവ പിൻവലിക്കുക. ഐഫോണ്‍ 16, ഐഫോണ്‍ 16 പ്ലസ് വേരിയന്‍റുകള്‍ തുടര്‍ന്നും വാങ്ങാന്‍ വിപണിയില്‍ ലഭ്യമായിരിക്കും.

ഐഫോൺ 17 സീരീസിലുള്ള സ്മാർട്ട് ഫോണുകൾ, ഐഫോൺ 17 എയർ മോഡൽ, എയർ പോഡ്സ് 3 പ്രോ ഉൾപ്പെടെയുള്ള ഏറ്റവും പുതിയ ആപ്പിൾ പ്രൊഡക്ടുകളും സെപ്തംബർ 9ന് ലോഞ്ച് ചെയ്യും. ആപ്പിളിൻ്റെ ഏറ്റവും പുതിയ മോഡലായ ഐഫോൺ എയറിൻ്റെ ലോഞ്ചും ഈ ചടങ്ങിൽ വെച്ച് ഉണ്ടാകുമെന്നാണ് സൂചനകൾ.

ആപ്പിൾ ഐഫോൺ 17, ഐഫോൺ 17 പ്രോ, ഐഫോൺ 17 പ്രോ മാക്സ് എന്നിവ പുറത്തിറക്കാൻ സാധ്യതയുണ്ട്. കഴിഞ്ഞ വർഷത്തെ ഐഫോൺ 16 പ്ലസ് മോഡലിന് പകരമായാണ്, ഈ വർഷം വളരെ സ്ലിം ആയ ഐഫോൺ 17 എയർ മോഡൽ പുറത്തിറക്കുക. ആപ്പിൾ വാച്ച് അൾട്രാ 2ൻ്റെ പിൻഗാമിയെ ഈ പരിപാടിയിൽ അവതരിപ്പിക്കാൻ ആപ്പിൾ പദ്ധതിയിടുന്നുണ്ടോ എന്ന് നിലവിൽ വ്യക്തമല്ല.

പുതിയ റിപ്പോർട്ടുകൾ പ്രകാരം, വയർലെസ് സ്റ്റീരിയോ (TWS) ഹെഡ്‌സെറ്റിൽ മെച്ചപ്പെട്ട ഓഡിയോ നിലവാരം, കൂടുതൽ ഫലപ്രദമായ ആക്റ്റീവ് നോയ്‌സ് റദ്ദാക്കൽ, മികച്ച ബാറ്ററി ലൈഫ് എന്നിവ വാഗ്ദാനം ചെയ്യുന്ന ഒരു പുതിയ ചിപ്പ് ഉണ്ടായിരിക്കും. ഹൃദയമിടിപ്പ് നിരീക്ഷിക്കാനുള്ള ഡിവൈസും ഇത് ഓഫർ ചെയ്തേക്കാം.

SCROLL FOR NEXT