നിരവധി കമ്പനികളുടെ മികച്ച ഫോണുകളാണ് ജൂലൈ മാസം വിപണിയിലെത്തുന്നത് Source: Vivo, Oppo, AndroidHeadlines
TECH

പുതിയ ഫോൺ എടുക്കാൻ പ്ലാനുണ്ടോ? ജൂലൈയിൽ വിപണിയിലെത്തുന്ന അഞ്ച് കലക്കൻ ഫോണുകൾ ഇതാ !

ചെറിയ വിലയിൽ വമ്പൻ ഫീച്ചറുകളുമായെത്തുന്ന ബജറ്റ് ഫോണുകൾ മുതൽ ഒരു ലക്ഷം രൂപയോളം വില വരുന്ന പ്രീമിയം ഫോണുകൾ വരെ ജൂലൈയിൽ ഇന്ത്യയിലെത്തും

Author : ന്യൂസ് ഡെസ്ക്

പുതിയ സ്‌മാർട്ട് ഫോൺ വാങ്ങാനൊരുങ്ങുന്നവർക്ക് സന്തോഷ വാർത്ത. നിരവധി കമ്പനികളുടെ മികച്ച ഫോണുകളാണ് ജൂലൈ മാസം വിപണിയിലെത്തുന്നത്. നത്തിങ് മുതൽ വിവോ വരെയുള്ള സ്‌മാർട്ട്ഫോൺ നിർമാതാക്കൾ പുതിയ ബജറ്റ്, പ്രീമിയം ഫോണുകൾ പുറത്തിറക്കും. സാംസങ്ങിന്റെ വരാനിരിക്കുന്ന ഗാലക്‌സി ഇസഡ് സീരീസ് മുതൽ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന നത്തിംഗ് ഫോൺ 3 വരെ, അടുത്ത മാസം വിപണിയിലെത്തുന്ന മികച്ച സ്മാർട്ട്‌ഫോണുകൾ ഏതൊക്കെയാണെന്ന് അറിഞ്ഞാലോ?

മോട്ടറോള ജി96 - വില 22,000 രൂപ മുതൽ

ജൂലൈയിൽ മോട്ടറോള ഒരു പുതിയ ജി സീരീസ് ഫോൺ പുറത്തിറക്കിയേക്കുമെന്നാണ് റിപ്പോർട്ട്. സ്മാർട്ട്‌ഫോണിന്റെ പേരും മോഡൽ നമ്പറും കമ്പനി ഇതുവരെ പങ്കുവെച്ചിട്ടില്ല. എന്നാൽ അത് മോട്ടോ ജി96 ആയിരിക്കുമെന്നാണ് ഫ്ലിപ്കാർട്ട് മൈക്രോസൈറ്റിൻ്റെ റിപ്പോർട്ട്.

മോട്ടോ ജി96ൻ്റെ സ്പെസിഫിക്കേഷനുകളും ചോർന്നിട്ടുണ്ട്. മോട്ടോ G96 സ്നാപ്ഡ്രാഗൺ 7s Gen 2 ആയിരിക്കും പ്രവർത്തിക്കുക എന്നാണ് റിപ്പോർട്ട്. 12GB വരെ റാമും 256GB വരെ ഇന്റേണൽ സ്റ്റോറേജും ഈ സ്മാർട്ട്‌ഫോണിൽ ഉണ്ടായിരിക്കും. ആൻഡ്രോയിഡ് 15 അടിസ്ഥാനമാക്കിയുള്ള ഹലോ UI ഈ സ്മാർട്ട്‌ഫോണിൽ ലഭ്യമാകും. കൂടാതെ 3 വർഷത്തെ OS അപ്‌ഡേറ്റുകളും ലഭിക്കും.

മോട്ടോ ജി96ൻ്റെ സ്പെസിഫിക്കേഷനുകളും ചോർന്നിട്ടുണ്ട്

144 Hz റിഫ്രഷ് റേറ്റുള്ള 6.67 ഇഞ്ച് pOLED സ്‌ക്രീനാകും സ്‌മാർട്ട്ഫോണിലുണ്ടാവുക. 8MP അൾട്രാവൈഡ് ഷൂട്ടറുള്ള 50MP സോണി LYT-700C മെയിൻ സെൻസറുള്ള ഡ്യുവൽ റിയർ ക്യാമറ സജ്ജീകരണവും ഇതിന് ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

ആഷ്‌ലീ ബ്ലൂ, കാറ്റ്‌ലിയ ഓർക്കിഡ് (ലാവെൻഡർ), ഡ്രെസ്‌ഡൻ ബ്ലൂ, ഗ്രീനർ പാസ്റ്റർ എന്നീ നാല് നിറങ്ങളിലാകും ഇത് ലഭ്യമാകുകയെന്നും സൂചനയുണ്ട്. 22,000 രൂപ മുതൽക്കാകും മോട്ടോ G96ൻ്റെ വില ആരംഭിക്കുന്നത്. ഫോണിൻ്റെ കൃത്യമായ വിലയും ഫീച്ചറുകളും അറിയാൻ കമ്പനിയുടെ പ്രഖ്യാപനം വരെ കാത്തിരിക്കേണ്ടി വരും.

നത്തിങ് ഫോൺ 3- വില 90,000 രൂപ മുതൽ

കമ്പനിയുടെ ആദ്യത്തെ ഫ്ലാഗ്ഷിപ്പ് ഫോണായ നത്തിങ് ഫോൺ 3 പുറത്തിറക്കുമെന്ന് സിഇഒ കാൾ പെയ് സ്ഥിരീകരിച്ചിരിക്കുകാണ്. വരാനിരിക്കുന്ന പ്രീമിയം ഉപകരണത്തിൽ ഒരു ഡോട്ട് മാട്രിക്സ് ഡിസ്പ്ലേ ആയിരിക്കാൻ സാധ്യതയുള്ളതിനാൽ കമ്പനി അതിന്റെ ഐക്കണിക് ഗ്ലിഫ് ഇന്റർഫേസ് ഒഴിവാക്കുകയാണ്.

നത്തിങ് ഫോൺ 3-ൽ സ്‌നാപ്ഡ്രാഗൺ 8 എലൈറ്റ് ഉണ്ടാകില്ല, പകരം സ്‌നാപ്ഡ്രാഗൺ 8s Gen 4 ചിപ്‌സെറ്റായിരിക്കും പ്രവർത്തിക്കുക. ഐക്യുഒ നിയോ 10, അടുത്തിടെ പുറത്തിറക്കിയ പോക്കോ എഫ്7 എന്നിവയിലുള്ള ചിപ്സെറ്റാണ് ഇത്.

6.77 ഇഞ്ച് 120Hz AMOLED സ്‌ക്രീനാണ് നത്തിങ് ഫോൺ 3 യുടെ മറ്റൊരു സവിശേഷത

6.77 ഇഞ്ച് 120Hz AMOLED സ്‌ക്രീനാണ് നത്തിങ് ഫോൺ 3 യുടെ മറ്റൊരു സവിശേഷത. 12GB വരെ റാമും 512GB ഇന്റേണൽ സ്റ്റോറേജും വാഗ്ദാനം ചെയ്യുമെന്നും റിപ്പോർട്ടുണ്ട്. 50MP പ്രൈമറി ലെൻസ് അടങ്ങുന്ന ഒരു ട്രിപ്പിൾ ക്യാമറ സജ്ജീകരണവും ഫോണിലുണ്ടാകും. എന്നാൽ മറ്റ് ലെൻസുകളെക്കുറിച്ചുള്ള വിവരങ്ങൾ ലഭ്യമല്ല. ഏകദേശം 800 പൗണ്ട് അതായത് ഏകദേശം 90,000 രൂപ മുതൽക്കാണ് വിലയെ നത്തിങ് ഫോൺ 3 വിപണിയിലെത്തുക.

സാംസങ് ഗാലക്സി ഇസെഡ് ഫോൾഡ് 7, ഗാലക്സി ഇസെഡ് ഫ്ലിപ് 7

ദക്ഷിണ കൊറിയൻ സ്മാർട്ട്‌ഫോൺ നിർമാതാക്കളായ സാംസങ് അടുത്ത ഫോൾഡബിൾ ഫോണുകളുടെ സീരീസ് ഉടൻ പുറത്തിറക്കുമെന്ന് റിപ്പോർട്ട്. ജൂലൈയിൽ നടക്കാനിരിക്കുന്ന ഗാലക്‌സി അൺപാക്ക്ഡ് ഇവന്റിൽ ഗാലക്‌സി ഇസഡ് ഫോൾഡ് 7, ഗാലക്‌സി ഇസഡ് ഫ്ലിപ്പ് 7 ഉം ലോഞ്ച് ചെയ്യുമെന്നാണ് വിവരം. ന്യൂയോർക്കിലാകും പരിപാടിക്കുക.

ഈ ഫോണുകൾക്കൊപ്പം വരാനിരിക്കുന്ന ഗാലക്‌സി വാച്ച് 8, ഗാലക്‌സി വാച്ച് 8 ക്ലാസിക് എന്നിവയും സാംസങ് പുറത്തിറക്കുമെന്നാണ് പ്രതീക്ഷ. മുൻ ഫോൾഡബിൾ ഫോണുകളെ അപേക്ഷിച്ച് പുതിയ സീരിസുകളിൽ ഹാർഡ്‌വെയർ അപ്‌ഗ്രേഡുകളും ഡിസൈൻ മാറ്റങ്ങളും അവതരിപ്പിക്കുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

ഫോള്‍ഡബിള്‍ സ്മാർട്ട്‌ഫോണുകളുടെ വിഭാഗത്തിലെ ഏറ്റവും കട്ടി കുറഞ്ഞതും ഭാരം കുറഞ്ഞതുമായിരിക്കും വരാനിരിക്കുന്ന ഗാലക്‌സി ഇസഡ് സീരീസ് എന്ന് സാംസങ് നേരത്തെ വ്യക്തമാക്കിയിരുന്നു. ഇത് ഈ സ്മാർട്ട്‌ഫോണുകൾക്ക് ഒരു അൾട്രാ ലെവൽ അനുഭവം നൽകുമെന്നും സാംസങ് അവകാശപ്പെട്ടിരുന്നു.

Samsung Galaxy Z Flip6

ഇനി ഫോണിൻ്റെ ഫീച്ചറുകളിലേക്ക് നോക്കിയാൽ ഗാലക്‌സി ഇസഡ് ഫോൾഡ് 7 ന് 200 മെഗാപിക്സൽ പ്രൈമറി റീയര്‍ ക്യാമറ ഉണ്ടായിരിക്കാൻ സാധ്യതയുണ്ടെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. കൂടാതെ ഗാലക്‌സി ഇസഡ് ഫ്ലിപ്പ് 7 ൽ എക്‌സിനോസ് 2500 SoC സജ്ജീകരിക്കാൻ കഴിയും. സാംസങ് ഗാലക്‌സി ഇസഡ് ഫോൾഡ് 7 മോഡലിലും സ്‌നാപ്ഡ്രാഗൺ 8 എലൈറ്റ് ചിപ്പ് തന്നെയാകും കമ്പനി നൽകുക.

ക്ലാംഷെൽ സ്റ്റൈൽ ഫോൾഡബിളിന് 4,300mAh ബാറ്ററിയും, ബുക്ക്-സ്റ്റൈൽ ഫോൾഡബിൾ ഫോണിന് 4,400mAh ബാറ്ററിയും ഉണ്ടാകുമെന്നും റിപ്പോർട്ടുകൾ പറയുന്നു. ഗാലക്‌സി ഇസഡ് ഫോൾഡ് 7-ന്‍റെ ഭാരം തുറന്നിരിക്കുമ്പോള്‍ 3.9 മില്ലീമീറ്ററും മടക്കുമ്പോൾ 8.9 മില്ലീമീറ്ററും ആകാമെന്നും സൂചനയുണ്ട്. കഴിഞ്ഞ കുറച്ച് വർഷങ്ങളായി ഫോൾഡബിൾ സ്മാർട്ട്‌ഫോണുകളുടെ വിൽപ്പനയിൽ വലിയ കുതിപ്പാണ് ഉണ്ടായത്. ഈ വിഭാഗത്തിൽ ഏറ്റവും ഉയർന്ന വിപണിവിഹിതം സാംസങ്ങിനാണ്.

ഓപ്പോ റെനോ 14

ജൂലൈ 3 നാണ് ഓപ്പോ റെനോ 14 സീരീസ് ഇന്ത്യയിലെത്തുക. ആമസോണിലും ഫ്ലിപ്കാർട്ടിലും ഫോണുകൾ ലഭ്യമാകും. ചൈനീസ് മോഡലുകളിൽ നിന്ന് വ്യത്യസ്തമായി മീഡിയടെക് ഡൈമെൻസിറ്റി 8450 ചിപ്‌സെറ്റാകും റെനോ 14 ന്റെയും റെനോ 14 പ്രോയുടെയും ഇന്ത്യൻ പതിപ്പിലുണ്ടാവുക. വലിയ സിലിക്കൺ കാർബൺ ബാറ്ററികളും ഇന്ത്യൻ മോഡലുകളിലുണ്ടാകും. 6.59 ഇഞ്ച് അമോലെഡ് സ്‌ക്രീനാകും റെനോ 14 പ്രോയ്ക്ക് ഉണ്ടാവുക. അതേസമയം പ്രോ വേരിയന്റിന് 6.83 ഇഞ്ച് വലിയ ഡിസ്‌പ്ലേ ലഭിക്കാൻ സാധ്യതയുണ്ട്.

ആൻഡ്രോയിഡ് 15 അടിസ്ഥാനമാക്കിയുള്ള കളർഒഎസ് 15നാകും ഓപ്പോ റെനോ 14നിലുണ്ടാവുക

റെനോ 14-ൽ OIS സഹിതം 50MP സോണി IMX882 സെൻസർ, 8MP അൾട്രാ-വൈഡ് ലെൻസ്, 50MP ടെലിഫോട്ടോ ഷൂട്ടർ എന്നിവ ഉണ്ടാകുമെന്നാണ് സൂചന. റെനോ 14 പ്രോയിലാവട്ടെ, ട്രിപ്പിൾ 50MP ക്യാമറ സജ്ജീകരണം ഉണ്ടായിരിക്കും. ചൈനീസ് പതിപ്പിന് സമാനമാണെങ്കിൽ, റെനോ 14-ൽ 6,000mAh ബാറ്ററിയും റെനോ 14 പ്രോയിൽ അൽപ്പം വലിയ 6,200mAh ബാറ്ററിയും നമുക്ക് കാണാൻ കഴിയും.

വിവോ X200 FE

വിവോയുടെ ഏറ്റവും പുതിയ കോംപാക്റ്റ് ഫ്ലാഗ്ഷിപ്പ് സ്‌മാർട്ട്ഫോണാണ് X200 FE. തായ്‌വാനിൽ അനാച്ഛാദനം ചെയ്ത ഫോൺ, ഇന്ത്യയിൽ ഉടൻ അവതരിപ്പിക്കുമെന്നാണ് റിപ്പോർട്ട്. കൃത്യമായ ലോഞ്ച് തീയതി വിവോ വെളിപ്പെടുത്തിയിട്ടില്ല.

മീഡിയടെക് ഡൈമെൻസിറ്റി 9300+ ചിപ്‌സെറ്റാണ് ഫോണിലുള്ളത്. ഫോണിൽ IP68, IP69 പൊടി, ജല പ്രതിരോധം എന്നിവ വാഗ്ദാനം ചെയ്യുന്നുണ്ടെന്നും റിപ്പോർട്ടുണ്ട്. വരാനിരിക്കുന്ന കോം‌പാക്റ്റ് ഫ്ലാഗ്‌ഷിപ്പ് മീഡിയടെക് ഡൈമെൻസിറ്റി 9400+ ചിപ്‌സെറ്റ് ഉപയോഗിച്ച് പ്രവർത്തിക്കും. കൂടാതെ 90W വയർഡ് ചാർജിങ്ങിനെ പിന്തുണയ്ക്കുന്ന ഒരു വലിയ 6,500mAh ബാറ്ററിയും ലഭിക്കും.

വിവോയുടെ ഏറ്റവും പുതിയ കോംപാക്റ്റ് ഫ്ലാഗ്ഷിപ്പ് സ്‌മാർട്ട്ഫോണാണ് X200 FE

50MP പ്രൈമറി ഷൂട്ടർ, 50MP ടെലിഫോട്ടോ ലെൻസ്, 8MP അൾട്രാവൈഡ് സെൻസർ എന്നിവയുള്ള സീസ്-ട്യൂൺ ചെയ്ത ട്രിപ്പിൾ ക്യാമറ സജ്ജീകരണമാണ് ബാക്ക് ക്യാമറയിൽ കാണാൻ കഴിയുക. എന്നാൽ സോഫ്റ്റ്‌വെയർ വിഭാഗത്തിലായിരിക്കും ഏറ്റവും വലിയ മാറ്റം കാണാൻ സാധിക്കുക. വിവോ ഫൺടച്ച് ഒഎസ് ഒഴിവാക്കി സവിശേഷതകൾ നിറഞ്ഞതും ഭംഗിയുള്ളതുമായ ഒറിജിൻഒഎസ് ഉപയോഗിച്ചേക്കാം.

SCROLL FOR NEXT