ആഗോളതലത്തിൽ പണിമുടക്കി നിർമിത ബുദ്ധിയെ അടിസ്ഥാനമാക്കി പ്രവർത്തിക്കുന്ന ചാറ്റ് ബോട്ടായ ചാറ്റ് ജിപിടി. ലോകമെമ്പാടും നിന്നും ചാറ്റ് ജിപിടി സേവനം ലഭിക്കുന്നില്ലെന്ന് നിരവധി ഉപഭോക്താക്കൾ പരാതി നൽകുന്നുണ്ട്. ഇതോടെ എഐ സേവനങ്ങൾ പ്രയോജനപ്പെടുത്തുന്ന ലക്ഷക്കണക്കിന് ഉപഭോക്താക്കളാണ് പ്രതിസന്ധിയിലായത്.
ബ്രൗസറിൽ സെർച്ച് ചെയ്ത് ആപ്പിലേക്ക് പ്രവേശിച്ച ശേഷം 'സ്റ്റാർട്ട് നൗ' എന്ന ബട്ടണിൽ ക്ലിക്ക് ചെയ്യുമ്പോൾ 'ബാഡ് ഗേറ്റ് വേ' എന്ന സന്ദേശമാണ് ഉപഭോക്താക്കൾക്ക് ലഭിക്കുന്നത്.
ആപ്പിൻ്റെ ചാറ്റ് സേവനങ്ങളടക്കം മുടങ്ങി. നിലവിൽ ബോട്ടുമായി ചാറ്റ് ചെയ്യാനോ ഹിസ്റ്ററി പുനഃപരിശോധിക്കാനോ സാധിക്കുന്നില്ല. സംഭവത്തിൽ ചാറ്റ് ജിപിടിയോ, മാതൃകമ്പനിയായ ഓപ്പൺ എഐയോ ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.