ഐഫോണ്‍‌ 16 ഫോണുകള്‍ Source: X
TECH

ഐഫോണ്‍ 16ന് വമ്പന്‍ വിലക്കുറവ്; എങ്ങനെ, എവിടെനിന്ന് ലാഭകരമായി ആപ്പിള്‍ ഫോണ്‍ സ്വന്തമാക്കാം?

ഡിവൈസിന്റെ അവസ്ഥ അനുസരിച്ച് 45,150 രൂപ വരെ എക്സ്ചേഞ്ച് ആനുകൂല്യങ്ങളും ഈ ഷോപ്പിങ് പ്ലാറ്റ്‌ഫോം വാഗ്ദാനം ചെയ്യുന്നു

Author : ന്യൂസ് ഡെസ്ക്

ഒരു ഐഫോണ്‍ സ്വന്തമാക്കാന്‍ നിങ്ങള്‍ക്ക് പദ്ധതിയുണ്ടെങ്കില്‍ ഇതാണ് സുവർണാവസരം. ആപ്പിള്‍ ഐഫോണ്‍ 16 സീരീസ് ഫോണുകള്‍ക്ക് വമ്പന്‍ വിലക്കുറവുമായിട്ടാണ് ഫ്ലിപ്കാർട്ട് പുതിയ ഡീലുകള്‍ പ്രഖ്യാപിച്ചിരിക്കുന്നത്.

ആപ്പിളിന്റെ ഐഫോൺ 16 (128 ജിബി, കറുപ്പ്) വേരിയന്റിന്റെ വില 69,999 രൂപയായി ഫ്ലിപ്കാർട്ട് കുറച്ചു. ഈ വേരിയന്റിന്റെ യഥാർഥ വില 79,900 രൂപ ആയിരിക്കെ 9,901 രൂപയുടെ വിലക്കുറവാണ് ഫ്ലിപ്കാർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. എല്ലാ ഉപഭോക്താക്കൾക്കും ഈ ഓഫർ പ്രൈസില്‍ ഫോണ്‍ വാങ്ങാന്‍ സാധിക്കും.

കറുപ്പ് നിറത്തിലുള്ള ഐഫോണ്‍ 16 (128 ജിബി) ഫോണുകള്‍ക്ക് മാത്രമാകും ഡിസ്‌കൗണ്ട് ലഭിക്കുക. പഴയ സ്മാർട്ട്‌ഫോണുകൾ മാറ്റി പുതിയവ വാങ്ങുന്ന ഉപയോക്താക്കൾക്ക് ഫ്ലിപ്കാർട്ട് അധിക ഓഫറുകള്‍ നല്‍കുന്നുണ്ട്. ഡിവൈസിന്റെ അവസ്ഥ അനുസരിച്ച് 45,150 രൂപ വരെ എക്സ്ചേഞ്ച് ആനുകൂല്യങ്ങളാണ് ഷോപ്പിങ് പ്ലാറ്റ്‌ഫോം വാഗ്ദാനം ചെയ്യുന്നത്.

കൂടാതെ സൂപ്പർമണി വഴിയുള്ള തെരഞ്ഞെടുത്ത ആക്സിസ് ബാങ്ക് യുപിഐ ഇടപാടുകള്‍ക്ക് 500 രൂപ ക്യാഷ്ബാക്കും ലഭിക്കും. മാത്രമല്ല ഫ്ലിപ്കാർട്ട് ആക്സിസ് ബാങ്ക് ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് നടത്തുന്ന പർച്ചേസുകള്‍ക്ക് അഞ്ച് ശതമാനം അൺലിമിറ്റഡ് ക്യാഷ്ബാക്കും ഉണ്ടാകും.

ഐഫോൺ 16 ന്റെ പ്രധാന ഫീച്ചറുകള്‍:

ഡിസ്‌പ്ലേ: 6.1-ഇഞ്ച് സൂപ്പർ റെറ്റിന എക്സ്ഡിആർ ഒഎല്‍ഇഡി, എച്ച്ഡിആർ സപ്പോർട്ടും 2000 നിറ്റ്സ് വരെ തെളിച്ചവും.

പ്രോസസർ: 6-കോർ CPU, 5-കോർ ജിപിയു, 16-കോർ ന്യൂറൽ എഞ്ചിൻ എന്നിവയുള്ള എ18 ചിപ്പ്.

ക്യാമറ: ഡ്യുവൽ റിയർ ക്യാമറകൾ—48എംപി മെയിൻ, 12എംപി അൾട്രാ-വൈഡ്; ഫേസ് ഐഡിയുള്ള 12എംപി ഫ്രണ്ട് ക്യാമറ.

ബാറ്ററി: 22 മണിക്കൂർ വരെ വീഡിയോ പ്ലേബാക്ക്; 25W ഫാസ്റ്റ് ചാർജിങ്ങും മാഗ്സേഫ് വയർലെസ് ചാർജിങ്ങും സപ്പോർട്ട് ചെയ്യുന്നു.

ഡിസൈൻ: ഐപി68-റേറ്റിങ്ങുള്ള, വെള്ളത്തില്‍ നിന്നും പൊടിയില്‍ നിന്നും മികച്ച പ്രതിരോധം നല്‍കുന്ന ഡിസൈന്‍. കറുപ്പ് ഉൾപ്പെടെ ഒന്നിലധികം നിറങ്ങളിൽ ലഭ്യമാണ്. മെച്ചപ്പെടുത്തിയ പ്രവർത്തനക്ഷമതയ്ക്കായി ആക്ഷൻ ബട്ടണും ക്യാമറ കൺട്രോൾ ബട്ടണും.

കണക്റ്റിവിറ്റി:വൈഫൈ 7, ബ്ലൂടൂത്ത് 5.3, യുഎസ്ബി-സി പോർട്ട്, 5ജി.

SCROLL FOR NEXT