ഐ ഫോൺ 18 പ്രോ സീരീസ് നാളെ പുറത്തിറക്കും 
TECH

'സർപ്രൈസ് ആൻഡ് ഷൈൻ'; ഐ ഫോൺ 18 പ്രോ സീരീസ് നാളെ പുറത്തിറക്കും

കുപെർട്ടിനോയിലെ ആപ്പിൾ പാർക്കിൽ നടക്കുന്ന ഈ ചടങ്ങിലാണ് പുതിയ സീരീസ് കമ്പനി അവതരിപ്പിക്കുന്നത്.

Author : ന്യൂസ് ഡെസ്ക്

ന്യൂയോർക്ക്: ആപ്പിളിൻ്റെ പുതിയ ഐ ഫോൺ 18 പ്രോ സീരീസ് നാളെ ഔദ്യോഗികമായി പുറത്തിറങ്ങും. 'സർപ്രൈസ് ആൻഡ് ഷൈൻ' എന്ന് പേരിട്ടിരിക്കുന്ന പരിപാടി ഇന്ത്യൻ സമയം രാത്രി 10.30 ഓടെയായിരിക്കും നടക്കുക. കുപെർട്ടിനോയിലെ ആപ്പിൾ പാർക്കിൽ നടക്കുന്ന ചടങ്ങിൽ കമ്പനിയുടെ ചരിത്രത്തിലെ തന്നെ മടക്കാവുന്ന ഐഫോണും അവതരിപ്പിച്ചേക്കുമെന്നാണ് സൂചനകൾ.

ഐ ഫോൺ 18 പ്രോ സീരീസ് ഇവൻ്റ് ആപ്പിളിൻ്റെ ഔദ്യോഗിക വെബ്‌സൈറ്റ് (Apple.com), ആപ്പിൾ ടിവി ആപ്പ്, ആപ്പിളിൻ്റെ ഔദ്യോഗിക യൂട്യൂബ് ചാനൽ എന്നിവ വഴി തത്സമയം കാണാൻ സാധിക്കും. ഐഫോൺ 18 പ്രോ, ഐഫോൺ 18 പ്രോ മാക്‌സ് മോഡലുകളാണ് കമ്പനി പുറത്തിറക്കാൻ സാധ്യത.

മുൻനിര പ്രോസസിംഗ് കരുത്തിനായി ആപ്പിളിൻ്റെ പുതിയ 'A20 പ്രോ' ചിപ്‌സെറ്റ് ഈ ഫോണുകളിൽ ഉൾപ്പെടുത്തിയേക്കുമെന്നാണ് വിവരം. ആപ്പിൾ ആരാധകർ കാത്തിരിക്കുന്ന ഫോൾഡബിൾ സ്മാർട്ട്‌ഫോൺ ഐ ഫോൺ അൾട്രാ എന്ന പേരിലായിരിക്കും എത്തുക. പുതിയ വാച്ച് സീരീസുകളായ ആപ്പിൾ വാച്ച് അൾട്രാ 4, ആപ്പിൾ വാച്ച് സീരീസ് 12 എന്നിവയും ഇവൻ്റിൽ അവതരിപ്പിച്ചേക്കും.

SCROLL FOR NEXT