ജൂലൈ 4 മുതൽ ഇന്ത്യയിൽ പുതിയ നിറങ്ങളിൽ ഐക്യുഒ 13 ലഭ്യമാകുമെന്ന് ആമസോൺ മൈക്രോസൈറ്റ് സ്ഥിരീകരിച്ചു Source: X/@saaaanjjjuuu, @ZionsAnvin
TECH

iQOO 13 ഇനി സ്റ്റൈലിഷ് ഗ്രീൻ കളറിലും സ്വന്തമാക്കാം; പുതിയ കളർ ഓപ്ഷൻ ഉടൻ ഇന്ത്യയിലെത്തും

നിലവിൽ വിപണയിൽ ലെജൻഡ്, നാർഡോ ഗ്രേ എന്നീ കളറുകളാണുള്ളത്

Author : ന്യൂസ് ഡെസ്ക്

2024 ഡിസംബറിലാണ് ഐക്യുഒ 13 ഇന്ത്യൻ വിപണിയിലെത്തുന്നത്. സ്നാപ്ഡ്രാഗൺ 8 എലൈറ്റ് ചിപ്‌സെറ്റ്, 120W ഫാസ്റ്റ് ചാർജിംഗ് പിന്തുണയുള്ള 6,000mAh ബാറ്ററി, 6.82 ഇഞ്ച് 2K 144Hz LTPO AMOLED ഡിസ്‌പ്ലേ എന്നീ സവിശേഷതകളുമായെത്തിയ ഐക്യുഒ ചുരുങ്ങിയ കാലം കൊണ്ട് തന്നെ വിപണി കീഴടക്കുകയും ചെയ്തു. ഇനി ഒരു പുതിയ കളർ ഓപ്ഷനിൽ കൂടി ഐക്യുഒ 13 ഇന്ത്യയിൽ ലഭ്യമാകുമെന്നാണ് കമ്പനി ഇപ്പോൾ അറിയിക്കുന്നത്.

ജൂലൈ 4 മുതൽ ഇന്ത്യയിൽ പുതിയ നിറങ്ങളിൽ ഐക്യുഒ 13 ലഭ്യമാകുമെന്ന് ആമസോൺ മൈക്രോസൈറ്റ് സ്ഥിരീകരിച്ചു. പച്ച നിറമാണ് പുതിയ ഹാൻഡ്‌സെറ്റിന് ഉണ്ടാവുക. നിലവിൽ വിപണയിൽ ലെജൻഡ്, നാർഡോ ഗ്രേ എന്നീ കളറുകളാണുള്ളത്. പുതിയ കളർ വേരിയൻ്റ് എത്തുന്നുണ്ടെങ്കിലും ഹാർഡ്‌വെയറിൽ മാറ്റങ്ങളൊന്നും ഉണ്ടാകില്ലെന്ന് ആമസോൺ മൈക്രോസൈറ്റിൽ പറയുന്നു.

ഫോണിൻ്റെ ഫീച്ചറുകൾ

50 മെഗാപിക്സൽ ട്രിപ്പിൾ റിയർ ക്യാമറ സജ്ജീകരണവും 32 മെഗാപിക്സൽ സെൽഫി ഷൂട്ടറും ഫോണിൻ്റെ സവിശേഷതകളാണ്. ഒരു പ്രത്യേക ക്യു 2 ഗെയിമിംഗ് ചിപ്പിനൊപ്പം സ്നാപ്ഡ്രാഗൺ 8 എലൈറ്റ് SoC ഫോണിൽ സജ്ജീകരിച്ചിരിക്കുന്നു. 2 കെ റെസല്യൂഷനോടുകൂടിയ 144fps-ൽ ഗെയിമിങ് ഫോൺ പിന്തുണയ്ക്കുന്നുണ്ട്. കൂടാതെ 144Hz വരെ റിഫ്രഷ് റേറ്റുള്ള ഒരു LTPO AMOLED ഡിസ്പ്ലേയും നൽകുന്നുണ്ട്. 120W വയേർഡ് ഫാസ്റ്റ് ചാർജിങ് പിന്തുണയുള്ള 6,000mAh ബാറ്ററിയാണ് ഫോണിനുള്ളത്.

8.13mm കനമുള്ള ഫോണിൽ, പൊടി, വെള്ളം എന്നിവയെ പ്രതിരോധിക്കുന്നതിനുള്ള IP68+IP69 റേറ്റിങ്ങുകൾ ഉണ്ടെന്നും കമ്പനി അവകാശപ്പെടുന്നു. തെർമൽ മാനേജ്മെന്റിനായി 7,000 ചതുരശ്ര മില്ലീമീറ്റർ വേപ്പർ ചേമ്പറും 1,800 നിറ്റ്സ് വരെ പീക്ക് ബ്രൈറ്റ്നസ് ലെവലുള്ള 6.82 ഇഞ്ച് 2 കെ എൽടിപിഒ അമോലെഡ് സ്ക്രീനും ഫോണിനുണ്ട്. ഐക്യുഒ 13 ന്റെ 12 ജിബി + 256 ജിബി, 16 ജിബി + 512 ജിബി റാം, സ്റ്റോറേജ് കോൺഫിഗറേഷനുകൾക്ക് ഇന്ത്യയിൽ യഥാക്രമം 54,999 രൂപയും 59,999 രൂപയുമാണ് വില.

SCROLL FOR NEXT