ഐക്യുഒ ഇസഡ് 10 ലൈറ്റ് 5ജി Source: x/ iQOO India
TECH

iQOO Z10 Lite 5G ഇന്ത്യൻ വിപണിയിൽ; വിലയും, ഫീച്ചറും എന്തൊക്കെയാണ്?

ജൂൺ 25 മുതൽ ആമസോൺ വഴിയും ഐക്യുഒ ഇന്ത്യ ഇ-സ്റ്റോർ വഴിയും ഹാൻഡ്‌സെറ്റ് വിൽപ്പനയ്‌ക്കെത്തും.

Author : ന്യൂസ് ഡെസ്ക്

ഐക്യുഒയുടെ ഏറ്റവും പുതിയ 5ജി സ്മാർട്ട്‌ഫോണായ ഇസഡ് 10 ലൈറ്റ് ഇന്ത്യൻ വിപണിയിലെത്തി. മീഡിയടെക്കിൻ്റെ ഡൈമെൻസിറ്റി 6300 ചിപ്‌സെറ്റാണ് ഐക്യുഒ ഇസഡ് 10 ലൈറ്റ് 5ജിയിൽ പ്രവർത്തിക്കുന്നത്. ലോഞ്ച് ഓഫറുകളുടെ ഭാഗമായി, എസ്‌ബി‌ഐ ബാങ്ക് ക്രെഡിറ്റ്, ഡെബിറ്റ് കാർഡിൽ ഐക്യൂ 500 രൂപ ഇൻസ്റ്റൻ്റ് കിഴിവും നൽകുന്നുണ്ട്.

128 ജിബി സ്റ്റോറേജുള്ള 4 ജിബി റാം, 128 ജിബി സ്റ്റോറേജുള്ള 6 ജിബി റാം, 8 ജിബി റാം, 256 ജിബി സ്റ്റോറേജുള്ള ടോപ്പ്-എൻഡ് മോഡൽ എന്നിവയാണ് ഇസഡ് 10 ലൈറ്റ് 5ജിയിലുള്ളത്. ജൂൺ 25 മുതൽ ആമസോൺ വഴിയും ഐക്യുഒ ഇന്ത്യ ഇ-സ്റ്റോർ വഴിയും ഹാൻഡ്‌സെറ്റ് വിൽപ്പനയ്‌ക്കെത്തും

9,999 രൂപ, 10,999 രൂപ, 12,999 രൂപ എന്നിങ്ങനെയാണ് വില നിശ്ചയിച്ചിട്ടുള്ളത്. സൈബർ ഗ്രീൻ, ടൈറ്റാനിയം ബ്ലൂ എന്നീ രണ്ട് ഫിനിഷുകളിൽ ഇസഡ് 10 ലൈറ്റ് ലഭ്യമാണ്. Z10 ലൈറ്റ് 5G-യിൽ 6.74 ഇഞ്ച് HD+ ഡിസ്‌പ്ലേ സജ്ജീകരിച്ചിരിച്ചിട്ടുണ്ട്. ഇതിന് 90Hz റിഫ്രഷ് റേറ്റും 1,000 നിറ്റുകളുടെ പീക്ക് ബ്രൈറ്റ്‌നസുമുണ്ട്.

ആൻഡ്രോയിഡ് 15-ൽ പ്രവർത്തിക്കുന്ന ഈ ഫോണിൻ്റെ മുകളിൽ ഫൺടച്ച് OS 15 ലെയേർഡും രൂപ കൽപ്പന ചെയ്തിട്ടുണ്ട്. കൂടാതെ രണ്ട് വർഷത്തെ പ്രധാന സോഫ്റ്റ്‌വെയർ അപ്‌ഗ്രേഡുകളും മൂന്ന് വർഷത്തെ സുരക്ഷാ അപ്‌ഡേറ്റുകളും വാഗ്ദാനം ചെയ്യുന്നു. ബാറ്ററിക്ക് 70 മണിക്കൂർ വരെ മ്യൂസിക് പ്ലേബാക്ക് അല്ലെങ്കിൽ 37 മണിക്കൂർ വോയ്‌സ് കോളുകൾ നൽകാൻ കഴിയുമെന്ന് iQOO അവകാശപ്പെടുന്നു.

15W ഫാസ്റ്റ് ചാർജിങ് പിന്തുണയുള്ള 6000 mAh ബാറ്ററിയാണ് iQOO Z10 ഉള്ളത്. ഇമേജിങ് രംഗത്ത്, Z10 Lite 5G യിൽ ഇരട്ട ക്യാമറ സജ്ജീകരിച്ചിട്ടുണ്ട്. അതിൽ 50MP സോണി സെൻസറും 2MP ബൊക്കെ ലെൻസും ഉൾപ്പെടുന്നു.

SCROLL FOR NEXT