മെറ്റ ഫയൽ ചിത്രം
TECH

മെറ്റയ്ക്ക് ആശ്വാസം; എഴുത്തുകാരുടെ പകർപ്പവകാശ കേസ് തള്ളി

മെറ്റയ്ക്ക് എതിരായ ആരോപണം തെളിയിക്കാൻ ആവശ്യമായ തെളിവുകൾ പരാതിക്കാർക്ക് നൽകാനായില്ല എന്ന് കാട്ടിയാണ് സാൻ ഫ്രാൻസിസ്കോ ജഡ്ജി കേസ് തള്ളിയത്

Author : ന്യൂസ് ഡെസ്ക്

പകർപ്പവകാശ കേസിൽ മെറ്റയ്ക്ക് ആശ്വാസം. AIയെ കുറിച്ചുള്ള പുസ്തകങ്ങൾ, അനുമതിയില്ലാതെ ലാമ വികസിപ്പിക്കാനായുള്ള വിവരത്തിനായി ഉപയോഗിച്ചെന്ന് കാട്ടി ഒരു കൂട്ടം എഴുത്തുകാർ നൽകിയ കേസ് തള്ളി. മെറ്റയ്ക്ക് എതിരായ ആരോപണം തെളിയിക്കാൻ ആവശ്യമായ തെളിവുകൾ പരാതിക്കാർക്ക് നൽകാനായില്ല എന്ന് കാട്ടിയാണ് സാൻ ഫ്രാൻസിസ്കോ ജഡ്ജി കേസ് തള്ളിയത്.

മെറ്റയുടെ AI സംവിധാനമായ ലാമയുടെ വികസനവുമായി ബന്ധപ്പെട്ട് 2023ലാണ് കേസ് ഫയൽ ചെയ്തത്. മെറ്റ തങ്ങളുടെ കൃത്രിമബുദ്ധി സാങ്കേതികവിദ്യ വികസിപ്പിക്കാനായി പകർപ്പവകാശ നിയമം ലംഘിച്ച് കൃതികൾ ഉപയോ​ഗിച്ചുവെന്നാണ് കേസ്. അമേരിക്കൻ എഴുത്തുകാരിയും നടിയുമായ സാറാ സിൽവർമാൻ, ടാ-നെഹിസി കോട്ട്സ് എന്നിവരുൾപ്പെടെ 13 എഴുത്തുകാരാണ് കേസ് ഫയൽ ചെയ്തത്.

കമ്പനിയുടെ AIക്ക് വേണ്ടി തങ്ങളുടെ പുസ്തകങ്ങൾ ഉപയോഗിക്കുന്നതിന് രചയിതാക്കളിൽ നിന്ന് അനുമതി തേടിയില്ലെന്നും ഇത് പകർപ്പവകാശ നിയമത്തിൻ്റെ ലംഘനവുമാണെന്നാണ് സാറാ സിൽവർമാൻ എന്നിവരുൾപ്പെടെ വാദിച്ചത്. മെറ്റായുടെ ഡാറ്റാ പരിശീലന രീതി പുസ്തക വിപണിയെ പ്രതികൂലമായി ബാധിക്കുമെന്നും എഴുത്തുകാർ കോടതിയിൽ പറഞ്ഞു.

അനുവാദമില്ലാതെ സംരക്ഷിത കൃതികൾ പകർത്തുന്നത് പൊതുവെ നിയമവിരുദ്ധമാണെങ്കിലും കേസിൽ ലാമയെ പരിശീലിപ്പിക്കാൻ മെറ്റാ പുസ്തകങ്ങൾ ഉപയോഗിച്ചത് വിപണിയിൽ ദോഷമുണ്ടാക്കിയെന്നത് സാധുകരിക്കാനുള്ള തെളിവുകളിലെന്ന് കോടതി പറഞ്ഞു. പരിവർത്തനപരമായ ഉദ്ദേശ്യത്തിനായി കൃതി പകർത്തുന്നത് ന്യായമായ ഉപയോഗ സിദ്ധാന്തത്താൽ സംരക്ഷിക്കപ്പെട്ടിരിക്കുന്നുവെന്നും കോടതി വ്യക്തമാക്കി.

SCROLL FOR NEXT