മോട്ടോറോള എഡ്ജ് 60 
TECH

ലോഞ്ച് ചെയ്യാനിരിക്കെ മോട്ടോറോള എഡ്ജ് 70 യുടെ വില ചോര്‍ന്നു!

സാംസങ് ഗാലക്‌സി എസ് 25 എഡ്ജ്, ആപ്പിള്‍ ഐഫോണ്‍ എയര്‍ എന്നിവയോട് കിടപിടിക്കാനാണ് മോട്ടോറോള എഡ്ജ് 70 എത്തുന്നത്.

Author : ന്യൂസ് ഡെസ്ക്

പുത്തന്‍ ഫീച്ചറുകളുമായി മോട്ടോറോള എഡ്ജ് 70 5ജി ഇന്ത്യന്‍ വിപണയില്‍ ലോഞ്ച് ചെയ്യാനിരിക്കെ വിലയും ഫോണിന്റെ നിറവുമൊക്കെ ഇപ്പോള്‍ ഓണ്‍ലൈനില്‍ ചോര്‍ന്നിരിക്കുകയാണ്. മോട്ടോറോള എഡ്ജ് 60ക്ക് പിന്നാലെയാണ് എഡ്ജ് 60 5ജി ഇറക്കുന്നത്.

സ്ലിം സൈസില്‍ പുറത്തിറങ്ങുന്ന ഫോണ്‍ നേരത്തെയുള്ള മോഡലുകള്‍ക്ക് സമാനമായ ഘടകങ്ങള്‍ തന്നെയായിരിക്കും ഉണ്ടായിരിക്കുക എന്നാണ് റിപ്പോര്‍ട്ടുകള്‍. സാംസങ് ഗാലക്‌സി എസ് 25 എഡ്ജ്, ആപ്പിള്‍ ഐഫോണ്‍ എയര്‍ എന്നിവയോട് കിടപിടിക്കാനാണ് മോട്ടോറോള എഡ്ജ് 70 എത്തുന്നത്.

മോട്ടോറോള എഡ്ജ് 70 ക്ക് 690 യൂറോ ആയിരിക്കുമെന്നാണ് പുറത്തുവരുന്ന വിവരം. അതായത് ഇന്ത്യ രൂപ 70,000 രൂപയോളം വരുമെന്നാണ് കണക്ക്. മോട്ടോറോള എഡ്ജ് പാന്റോണ്‍ ബ്രോണ്‍സ് ഗ്രീന്‍, പാന്റോണ്‍ ഗാഡ്ജറ്റ് ഗ്രേ, പാന്റോണ്‍ ലിലി പാട് ഷെയ്ഡ്‌സ് എന്നീ നിറങ്ങളിലായിരിക്കും ലഭിക്കുകയെന്നാണ് റിപ്പോര്‍ട്ട്.

ടിപ്സ്റ്റര്‍ ആയ ഗുഗ്ലാനി എക്‌സില്‍ പങ്കുവെച്ച വിവരം അനുസരിച്ച് 12 ജിബി + 512 ജിബി റാം സ്റ്റോറേജുമുണ്ടാകുമെന്നാണ് കണക്കാക്കുന്നത്. ലോഞ്ചിന് ശേഷം കൂടുതല്‍ വേരിയന്റുകള്‍ ഉണ്ടാകുമെന്നും ഗുഗ്ലാനി പറയുന്നു. അതേസമയം വിലയും നിറവുമടക്കം ചോര്‍ന്നത് സംബന്ധിച്ച് ഇതുവരെ മോട്ടോറോള പ്രതികരിച്ചിട്ടില്ല.

അടുത്തിടെ മോട്ടോറോള 70യുടേതെന്ന പേരില്‍ കുറച്ച് ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ എത്തിയിരുന്നു. ഇതിന് പിന്നാലെയാണ് വില വിവരവും പുറത്തായിരിക്കുന്നത്. പുറത്തുവന്ന ഫോണിന്റെ ചിത്രങ്ങള്‍ അനുസരിച്ച് ഫ്‌ളാറ്റ് ഡിസ്‌പ്ലേയാണ് നല്‍കിയിരിക്കുന്നത്. മുന്‍ മോഡലുകള്‍ക്ക് സമാനമായി എഐ കീ, കര്‍വ്ഡ് സൈഡ് പാനലുകള്‍ തുടങ്ങിയവയും ഈ ഫോണിലും നല്‍കിയിട്ടുണ്ടെന്നാണ് വിവരം.

പുറത്തേക്ക് തള്ളി നില്‍ക്കുന്ന മൊഡ്യൂളും ലെന്‍സുകളുള്ള ക്യാമറ സജ്ജീകരണവും മുന്‍ മോഡലുകളെ ഓര്‍മിപ്പിക്കുന്നതാണ്.

SCROLL FOR NEXT