TECH

ഇനി വായിക്കാതെയും മെസേജുകള്‍ അറിയാം; പുതിയ ഫീച്ചര്‍ അവതരിപ്പിച്ച് വാട്‌സ്ആപ്പ്

Author : ന്യൂസ് ഡെസ്ക്

AI ഉപയോഗിച്ച് അണ്‍റീഡ് മെസേജുകള്‍ സംഗ്രഹിക്കുന്നതിനായുള്ള പുതിയ ഫീച്ചര്‍ അവതരിപ്പിച്ച് വാട്‌സ്ആപ്പ്. വളരെയധികം ചാറ്റുകള്‍ കുന്നുകൂടുമ്പോള്‍ അവ ഏകീകരിക്കാന്‍ പുതിയ ഫീച്ചര്‍ സഹായിക്കും. ഒറ്റ ക്ലിക്കിലൂടെ അണ്‍റീഡ് മെസേജുകള്‍ മുഴുവന്‍ ഏകീകരിക്കാന്‍ ഇനി സാധിക്കും.

നിലവില്‍ യുഎസില്‍ അവതരിപ്പിച്ച ഫീച്ചര്‍ ഈ വര്‍ഷം തന്നെ ലോകത്തെമ്പാടുമുള്ള ഉപയോക്താക്കള്‍ക്ക് ലഭിക്കും. ഉപയോക്താക്കള്‍ വായിക്കാത്തതോ ഓപ്പണ്‍ ചെയ്യാത്തതോ ആയ മെസേജുകളുടെ സംക്ഷിപ്തമായിരിക്കും എഐ നല്‍കുക.

പേഴ്‌സണല്‍ മെസേജുകളിലും ഗ്രൂപ്പ് മെസേജുകളിലും പുതിയ ഫീച്ചര്‍ ലഭ്യമാകും. ഉപയോക്താക്കളുടെ സ്വകാര്യത ഉറപ്പു വരുത്തുമെന്നും മെസേജുകളുടെ സംഗ്രഹം ഉപയോക്താവിന് മാത്രമേ കാണാന്‍ സാധിക്കുകയുള്ളൂവെന്നും മെറ്റ ഉറപ്പു നല്‍കുന്നു.

ഇന്‍സ്റ്റഗ്രാം സ്‌റ്റോറികളിലെ ആഡിന് സമാനമായി വാട്‌സ്ആപ്പിലും പരസ്യം വരുന്ന ഫീച്ചറും മെറ്റ അടുത്തിടെ അവതരിപ്പിച്ചിരുന്നു. ഇന്‍സ്റ്റഗ്രാമില്‍ കുറച്ച് സ്റ്റോറികള്‍ കണ്ടതിനുശേഷം ഒരു പരസ്യം കാണുന്നതുപോലെ, കുറച്ച് സ്റ്റാറ്റസ് അപ്ഡേറ്റുകളിലൂടെ സ്‌ക്രോള്‍ ചെയ്തതിനു ശേഷം നിങ്ങള്‍ക്ക് ഇനി വാട്‌സ്ആപ്പിലും പരസ്യങ്ങള്‍ കാണുന്നതാണ് ഫീച്ചര്‍.

SCROLL FOR NEXT