ഇൻസ്റ്റഗ്രാം എഡിറ്റിംഗ് ആപ്പായ 'എഡിറ്റ്സ് ബൈ ഇൻസ്റ്റഗ്രാം' (Edits by Instagram)-ൽ ഇനി പുതിയ ഫീച്ചറുകൾ. ഏറ്റവും പുതിയ അപ്ഡേറ്റ് വഴി വീഡിയോ എഡിറ്റിംഗ് കൂടുതൽ എളുപ്പമാക്കാൻ സഹായിക്കുന്ന ഫീച്ചറുകളാണ് ഇൻസ്റ്റഗ്രാം അവതരിപ്പിച്ചിരിക്കുന്നത്. ബൈലിംഗ്വൽ ക്യാപ്ഷൻ, ടെംപ്ലേറ്റ് ഓവർലേ, ക്ലിപ്പ് ലോക്കിങ് തുടങ്ങിയ ഫീച്ചറുകളാണ് പുതിയതായി ഇൻസ്റ്റഗ്രാം ഉപഭോക്താക്കളിലേക്ക് എത്തിച്ചിരിക്കുന്നത്.
- ദ്വിഭാഷാ ക്യാപ്ഷനുകൾ (Bilingual Captions): വീഡിയോയിലെ ക്യാപ്ഷനുകൾ മറ്റൊരു ഭാഷയിലേക്ക് സ്വയം തർജ്ജിമ (Translate) ചെയ്യാൻ സഹായിക്കുന്നതാണ് ഈ ഫീച്ചർ. തുടക്കത്തിൽ ഇംഗ്ലീഷ്, ഇന്തോനേഷ്യൻ, റഷ്യൻ, പോർച്ചുഗീസ്, ഗുജറാത്തി, സ്പാനിഷ്, ഹിന്ദി, കൊറിയൻ, ബംഗാളി, ജർമ്മൻ, ഇറ്റാലിയൻ, തായ്, ഫ്രഞ്ച്, ജാപ്പനീസ്, കന്നഡ എന്നീ ഭാഷകളിലാകും ഫീച്ചർ ലഭ്യമാകുക. ഭാവിയിലെ അപ്‌ഡേറ്റുകളിൽ കൂടുതൽ ഭാഷകൾ ഇൻസ്റ്റഗ്രാം ഉൾപ്പെടുത്തിയേക്കും.
- ടെംപ്ലേറ്റ് ഓവർലേ (Template Overlay): ഒരേ തരത്തിലുള്ള വീഡിയോകൾ വേഗത്തിൽ നിർമ്മിക്കാൻ സഹായിക്കുന്ന പുതിയ ടെംപ്ലേറ്റുകൾ. ഇതിലൂടെ ചിത്രങ്ങളും ഗ്രാഫിക്സുകളും എളുപ്പത്തിൽ ലെയറുകളായി (Layers) ചേർക്കാൻ സാധിക്കും.
- ക്ലിപ്പ് ലോക്കിംഗ് (Clip Locking): വലിയ വീഡിയോകൾ എഡിറ്റ് ചെയ്യുമ്പോൾ, പ്രധാനപ്പെട്ട ക്ലിപ്പുകൾ മാറ്റം വരാതെ ഒരിടത്ത് തന്നെ പ്ലേസ് ചെയ്യാൻ സഹായിക്കുന്നതാണ് ഈ ഫീച്ചർ.
- സീസണൽ ഓഡിയോ (Summer-themed Sound Effects): പുതിയതായി സമ്മർ-തീം ശബ്ദങ്ങളും ആപ്പിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
- ഹൈ റെസല്യൂഷൻ ടൂളുകൾ: വാട്ടർമാർക്കില്ലാതെ 4K റെസല്യൂഷനിൽ വീഡിയോകൾ എക്സ്പോർട്ട് ചെയ്യാനും, എഐ ഇമേജ് ആനിമേഷൻ, ഗ്രീൻ സ്ക്രീൻ തുടങ്ങിയ നൂതന ഫീച്ചറുകൾ ഉപയോഗിക്കാനും സാധിക്കും.