നത്തിങ് ഫോൺ 3  Source: Nothing / X
TECH

നത്തിങ് ഫോൺ 3 നാളെയെത്തും! സവിശേഷതകളിങ്ങനെ..

റിപ്പോർട്ടുകൾ പ്രകാരം, കറുപ്പ് വെളുപ്പ് എന്നിങ്ങനെയുള്ള രണ്ട് ഷേഡുകളിലാകും നത്തിങ് ഫോൺ 3 എത്തുക

Author : ന്യൂസ് ഡെസ്ക്

മെബൈൽ പ്രേമികളുടെ ഇഷ്ട ബ്രാൻഡായ നത്തിങ് അതിൻ്റെ ഫ്ലാഗ്ഷിപ്പ് ഫോണായ നത്തിങ് ഫോൺ 3 നാളെ ഇന്ത്യയിൽ ലോഞ്ച് ചെയ്യും. ജൂലൈ ഒന്നിന് ലണ്ടനിൽ നടക്കുന്ന ലോഞ്ച് ഇവന്റിലാണ് കമ്പനി തങ്ങളുടെ ഫ്ലാഗ്ഷിപ്പ് ഫോൺ അനാച്ഛാദനം ചെയ്യുന്നത്. ഇതിനൊപ്പം ബ്രിട്ടീഷ് ടെക് സ്റ്റാർട്ടപ്പ് അവതരിപ്പിക്കുന്ന ആദ്യത്തെ ഓവർ-ഇയർ ഹെഡ്‌ഫോണായ, ഹെഡ്‌ഫോൺ 1 അവതരിപ്പിക്കുമെന്നും റിപ്പോർട്ടുകളുണ്ട്.

നത്തിങ് ഫോൺ 3

പുതിയ ഫ്ലാഗ്ഷിപ്പ് ഫോണിൽ സ്‌നാപ്ഡ്രാഗൺ 8s ജെൻ 4 ചിപ്‌സെറ്റ്, 50 മെഗാപിക്സൽ പ്രൈമറി ക്യാമറ, സോഫ്റ്റ്‌വെയർ അപ്‌ഗ്രേഡുകളും ഫോണിൽ ഉണ്ടാകുമെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. 6.77 ഇഞ്ച് 120Hz AMOLED സ്‌ക്രീനാണ് നത്തിങ് ഫോൺ 3 യുടെ മറ്റൊരു സവിശേഷത. 12GB വരെ റാമും 512GB ഇന്റേണൽ സ്റ്റോറേജും വാഗ്ദാനം ചെയ്യുമെന്നും റിപ്പോർട്ടുണ്ട്. ഫോണിൻ്റെ രൂപകൽപ്പന സംബന്ധിച്ചുള്ള ടീസറും ദൃശ്യങ്ങളും കമ്പനി പുറത്തുവിട്ടിരുന്നെങ്കിലും ഫോണിൻ്റെ ഡിസൈനിനെപ്പറ്റിയുള്ള വിവരങ്ങളൊന്നും വെളിപ്പെടുത്തിയിട്ടില്ല. പ്രീമിയം മെറ്റീരിയലുകളിലാണ് ഫോണിൻ്റെ നിർമാണമെന്നും കമ്പനി അറിയിച്ചുരുന്നു.

നത്തിങ് ഫോൺ 3

റിപ്പോർട്ടുകൾ പ്രകാരം, കറുപ്പ് വെളുപ്പ് എന്നിങ്ങനെയുള്ള രണ്ട് ഷേഡുകളിലാകും നത്തിങ് ഫോൺ 3 എത്തുക. കൂടാതെ മുൻവശത്ത് ഒരു പഞ്ച് ഹോൾ ഡിസ്പ്ലേയും, ഫോണിന്റെ മുകളിൽ വലത് കോണിൽ ഒരു ഗ്ലിഫ് മാട്രിക്സും നൽകിയിട്ടുണ്ടെന്നാണ് വിവരം. ഡിസൈനിലേക്ക് വരുമ്പോൾ, നത്തിങ് ഫോൺ 3യുടെ സവിശേഷതയായി എടുത്ത് പറയാനുള്ളത് അതിൻ്റെ ക്യാമറ ലേഔട്ടാണ്. മുകളിലെ ക്യാമറ സെൻസർ ഇടതുവശത്തും ശേഷിക്കുന്ന രണ്ട് ലെൻസുകൾ ഫോണിന്റെ അരികിൽ പരസ്‍പരം അടുത്തായുമാണ് സ്ഥാപിച്ചിരിക്കുന്നത്.

ഹാൻഡ്‌സെറ്റിന്റെ സൂം കഴിവുകൾ പ്രദർശിപ്പിക്കുന്ന ടീസറുകളും കുറച്ച് ദിവസങ്ങൾക്ക് മുമ്പ് കമ്പനി പുറത്തുവിട്ടിരുന്നു. ടെലിമാക്രോ മോഡ് ഫോണിൽ ഉൾപ്പെട്ടിട്ടുണ്ടെന്നാണ് ഇതിൽ നിന്നും മനസിലാകുന്നത്. കൂടാതെ ഫോൺ 3 ക്ക് കുറഞ്ഞത് ഏഴ് വർഷത്തേക്ക് സോഫ്റ്റ്‌വെയർ പിന്തുണ ലഭിക്കും എന്നാണ് റിപ്പോർട്ടുകൾ. ഏകദേശം 800 പൗണ്ട് അതായത് ഏകദേശം 90,000 രൂപ മുതൽക്കാണ് വിലയെ നത്തിങ് ഫോൺ 3 വിപണിയിലെത്തുക. ഇതുവരെയുള്ളതിൽ വച്ച് ഏറ്റവും വിലയേറിയ സ്മാർട്ട്‌ഫോണാകും ഇത്. നത്തിങ് ഫോൺ 2ൻ്റെ വിലയേക്കാൾ ഇരട്ടിയാണിത്.

ഹെഡ്‌ഫോൺ 1

കഴിഞ്ഞമാസമാണ് ഓവർ-ഇയർ ഹെഡ്‌ഫോണുകൾ പുറത്തിറക്കുമെന്ന് കമ്പനി പ്രഖ്യാപിച്ചത്. റിപ്പോർട്ടുകൾ പ്രകാരം, നതിങ്ങിന്റെ സിഗ്നേച്ചറായ സുതാര്യ ഘടകങ്ങളുള്ള ഒരു സ്‌ക്വിർക്കിൾ ഇയർകപ്പും 3.5mm ഓഡിയോ കേബിളിൻ്റെ പിന്തുണയും ഹെഡ്‌ഫോൺ 1ന് ഉണ്ടെന്നാണ് പ്രതീക്ഷിക്കുന്നത്.

SCROLL FOR NEXT