Open Data Kerala LSG2025 access to comprehensive data from Kerala 2025 Localelections  Open Data Kerala LSG2025
TECH

കേരളത്തിലെ തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പ് ഡാറ്റ സമഗ്രമായി അവതരിപ്പിച്ച് ഒപ്പണ്‍ ഡാറ്റ കേരള

Author : വിപിന്‍ വി.കെ

തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പിന്‍റെ സമഗ്ര വിവരങ്ങള്‍ പൊതുജനങ്ങൾക്ക് പൂര്‍ണ്ണമായി ലഭ്യമാക്കി ഒപ്പണ്‍ ഡാറ്റ കേരളയുടെ LSG2025 എന്ന സൈറ്റ്. പഞ്ചായത്ത്, മുനിസിപ്പാലിറ്റി, കോർപ്പറേഷൻ തലങ്ങളിലായി തിരഞ്ഞെടുപ്പ് ഫലങ്ങൾ, സ്ഥാനാർത്ഥികളുടെ വിവരങ്ങൾ, വോട്ടിംഗ് എന്നിവ ഉൾപ്പെടുന്ന വിശദമായ ഡാറ്റാസെറ്റുകളാണ് ഈ പ്രൊജക്ടിന്‍റെ ഭാഗമായി ഒരുക്കിയിരിക്കുന്നത്.

തദ്ദേശ തലത്തിലെ ജനാധിപത്യ പ്രക്രിയ കൂടുതൽ സുതാര്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ സംരംഭം ആരംഭിച്ചിരിക്കുന്നത്. ഗവേഷകർ, മാധ്യമ പ്രവർത്തകർ, ഡാറ്റ അനലിസ്റ്റുകൾ, പൊതുജനങ്ങൾ എന്നിവർക്കെല്ലാം പ്രയോജനപ്പെടുന്ന രീതിയിലാണ് ഡാറ്റ ക്രമീകരിച്ചിരിക്കുന്നത്. പദ്ധതിയുടെ വെബ്‌സൈറ്റ് ആയ https://opendatakerala.org/LSG2025/ വഴി തിരഞ്ഞെടുപ്പ് ഫലങ്ങൾ വിശദമായി പരിശോധിക്കാനും, വിവിധ പ്രദേശങ്ങളിലെ വോട്ടിംഗ് പ്രവണതകൾ വിശകലനം ചെയ്യാനും കഴിയും.

അതേസമയം പൊതുജന പങ്കാളിത്തത്തെ ആധാരമാക്കിയുള്ള ഈ സംരംഭത്തിൽ എല്ലാവർക്കും സംഭാവന നൽകാനുള്ള അവസരവുമുണ്ട്. പ്ലാറ്റ്‌ഫോമിലൂടെ

https://github.com/opendatakerala/LSG2025 എന്ന ലിങ്കില്‍ ഡാറ്റ ചേർക്കാനും, നിലവിലുള്ള വിവരങ്ങൾ സ്ഥിരീകരിക്കാനും, പിശകുകൾ റിപ്പോർട്ട് ചെയ്യാനും, സ്ക്രിപ്റ്റുകളും ഡോക്യുമെന്റേഷനും മെച്ചപ്പെടുത്താനും, ഡാറ്റ വിസ്വലൈസേഷനുകൾ സൃഷ്ടിക്കാനും കഴിയും.

“ഓരോ സംഭാവനയും തദ്ദേശ തലത്തിലെ ജനാധിപത്യത്തിന്റെ സുതാര്യത വർധിപ്പിക്കും” എന്നാണ് പദ്ധതിയുടെ സംഘാടകർ വ്യക്തമാക്കുന്നത്. കേരളത്തിലെ തിരഞ്ഞെടുപ്പ് ഡാറ്റ തുറന്നും വിശ്വസനീയവുമായ രീതിയിൽ പൊതുജനങ്ങൾക്ക് ലഭ്യമാക്കുന്ന ഒരു നിർണായക ചുവടുവയ്പ്പാണ് ഒപ്പണ്‍ ഡാറ്റ കേരളയുടെ സംരംഭം.

SCROLL FOR NEXT