ഓപ്പോ എ6 പ്രോ 5ജി Source: x
TECH

7000mAh ബാറ്ററി, 80W ഫാസ്റ്റ് ചാർജിങ്; ഓപ്പോ എ6 പ്രോ 5ജി പുറത്തിറക്കി

ഓപ്പോ എ6 പ്രോ 5ജി ഉടൻ വിപണയിലെത്താൻ സധ്യത ഉണ്ടെന്നാണ് റിപ്പോർട്ട്.

Author : ന്യൂസ് ഡെസ്ക്

7000mAh ബാറ്ററി, 80W ഫാസ്റ്റ് ചാർജിങ് സംവിധാനവും ഉൾപ്പെടുത്തി കൊണ്ടുള്ള ഓപ്പോ എ6 പ്രോ 5ജി പുറത്തിറക്കി. ലൂണാർ ടൈറ്റാനിയം, സ്റ്റെല്ലാർ ബ്ലൂ, റോസ്‌വുഡ് റെഡ്, കോറൽ പിങ്ക് എന്നീ നാല് നിറങ്ങളിളാണ് ഓപ്പോ എ6 പ്രോ 5ജി വിപണിയിലെത്തുന്നത്. ഓപ്പോ എ6 പ്രോ 5ജിയുടെ വിലയും ലഭ്യതയും സംബന്ധിച്ച വിവരങ്ങൾ ഓപ്പോ ഇതുവരെ പുറത്തുവിട്ടിട്ടില്ല.ഇത് ഉടൻ വിപണയിലെത്താൻ സധ്യത ഉണ്ടെന്നാണ് റിപ്പോർട്ട്. മൂന്ന് സ്റ്റോറേജ് കോൺഫിഗറേഷനുകളാണ് വാഗ്‌ദാനം ചെയ്യുന്നത്.

ഓപ്പോഎ6 പ്രോ 5ജിയിൽ മീഡിയടെക് ഡൈമെൻസിറ്റി 6300 ഒക്ടാ-കോർ സിസ്റ്റം-ഓൺ-ചിപ്പ് (SoC) ആണ് ഉൾപ്പെടുത്തിയിരിക്കുന്നത്. 2.4GHz-ൽ രണ്ട് ആം A76 കോറുകളും 2.0GHz-ൽ ആറ് ആം A55 കോറുകളും ഇതിൽ ഉൾപ്പെടുന്നു. 80W ഫാസ്റ്റ് ചാർജിംഗിനുള്ള പിന്തുണയും കമ്പനി ഉപഭോക്താവിന് നൽകുന്നുണ്ട്. ഓപ്പോ A6 പ്രോ 5G ഡ്യുവൽ നാനോ-സിം അല്ലെങ്കിൽ നാനോ-യുഎസ്ഐഎം കാർഡുകളെയാണ് പിന്തുണയ്ക്കുന്നത്.

ബാറ്ററി ലൈഫ്, ഡിസ്പ്ലേ സാങ്കേതികവിദ്യ, കരുത്തുറ്റ ഈട് എന്നിവയിലെ പ്രധാന മെച്ചപ്പെടുത്തലുകൾ എടുത്തുകാണിച്ചുകൊണ്ട് ഓപ്പോ അവരുടെ ഔദ്യോഗിക പേജിലൂടെയാണ് ലോഞ്ച് സ്ഥിരീകരിച്ചത്. ഗെയിമിംഗും ഔട്ട്ഡോർ സാഹചര്യങ്ങളും കൈകാര്യം ചെയ്യാൻ കഴിയുന്ന ദീർഘകാല സ്മാർട്ട്‌ഫോണുകൾ തേടുന്ന ഉപയോക്താക്കൾക്ക് ഈ ഫോൺ വളരെ ഉപകാരപ്രദമാകുമെന്നും കമ്പനി അറിയിക്കുന്നു.

ഓപ്പോഎ6 പ്രോ 5ജിയിലെ ബാറ്ററി പ്രകടനം ഏറ്റവും വലിയ ഹൈലൈറ്റുകളിൽ ഒന്നാണ്. ഈ ഫോൺ അഞ്ച് വർഷത്തിലധികം നീണ്ടുനിൽക്കുന്ന ഉപയോഗമാണ് വാഗ്ദാനം ചെയ്യുന്നത്. സിസ്റ്റം ഉപയോഗിച്ച് 50% ചാർജ് ചെയ്യാൻ 26 മിനിറ്റും പൂർണ്ണ ചാർജിന് 60 മിനിറ്റും എടുക്കുമെന്ന് ഓപ്പോ അവകാശപ്പെടുന്നു. റിവേഴ്‌സ് വയർഡ് ചാർജിങ്ങും ഉൾപ്പെടുത്തിയിരിക്കുന്നതിനാൽ മറ്റ് ഉപകരണങ്ങൾക്ക് പവർ നൽകാൻ ഉപഭോക്താക്കളെ ഇത് സഹായിക്കുന്നു.

SCROLL FOR NEXT