ഓപ്പോ തങ്ങളുടെ ഏറ്റവും പുതിയ ബജറ്റ് 5G സ്മാർട്ട്‌ഫോണായ ഓപ്പോ K13x ഇന്ത്യയിൽ ഔദ്യോഗികമായി പുറത്തിറക്കി.15,000 രൂപയിൽ താഴെ വിലയുള്ള ഓപ്പോ K13x പെർഫോമൻസ്, ബാറ്ററി ലൈഫ് എന്നിവയുടെ ആകർഷകമായ സംയോജനമാണ് കാണാൻ സാധിക്കുക. ജൂൺ 27 ന് ഉച്ചയ്ക്ക് 12 മുതൽ ഫ്ലിപ്കാർട്ടിലും ഓപ്പോയുടെ ഔദ്യോഗിക വെബ്‌സൈറ്റിലും ഇത് ലഭ്യമാകും. മിഡ്നൈറ്റ് വയലറ്റ് കളർ, സൺസെറ്റ് പീച്ച് കളറിലും ഫോൺ വിപണിയിലെത്തുന്നത്.
ഓപ്പോ K13x: ഇന്ത്യയിലെ വില
4 ജിബി റാം + 128 ജിബി സ്റ്റോറേജ്- 11,999 രൂപ
6 ജിബി റാം + 128 ജിബി സ്റ്റോറേജ്- 12,999 രൂപ
8 ജിബി റാം + 256 ജിബി സ്റ്റോറേജ്- 14,999 രൂപ
Oppo K13x-ൻ്റെ ഏറ്റവും വലിയ ഹൈലൈറ്റുകളിൽ ഒന്ന് അതിൻ്റെ ബാറ്ററിയാണ്. 45W SuperVOOC ഫാസ്റ്റ് ചാർജിംഗും ഇതിൽ ഉൾപ്പെടുന്നു. ഒറ്റ ചാർജിൽ ഒന്നര ദിവസം വരെ ചാർജ് നിലനിൽക്കുമെന്നും ഓപ്പോ അവകാശപ്പെടുന്നു. കൂടുതൽ നേരം ഉപയോഗിക്കുന്നവർക്കും, ഗെയിമർമാർക്കും ഈ സൗകര്യം ഉപകാരപ്പെടും. കാര്യക്ഷമമായ 5G പ്രകടനത്തിനായി നിർമ്മിച്ച മീഡിയടെക് ഡൈമെൻസിറ്റി 6300 പ്രോസസറാണ് K13x-ന് കരുത്ത് പകരുന്നത്.
Oppo K13x-ൽ 50MP OV50D പ്രധാന ക്യാമറയും 2MP പോർട്രെയിറ്റ് സെൻസറും ഉണ്ട്. ഇത് 60fps-ൽ 1080p വീഡിയോ റെക്കോർഡിംഗിനെ പിന്തുണയ്ക്കുന്നു. സെൽഫികൾക്കായി, 30fps-ൽ 1080p-ക്ക് ശേഷിയുള്ള 8MP മുൻ ക്യാമറയും ഇതിൽ ഉൾപ്പെടുന്നു. 6.67 ഇഞ്ച് HD+ ഡിസ്‌പ്ലേയാണ് Oppo K13xൻ്റെ സവിശേഷത. ഇതിന് 7.99എംഎം കനവും 194 ഗ്രാം ഭാരവുമുണ്ട്. 4GB, 6GB RAM വേരിയന്റുകൾ വാങ്ങുന്ന ഉപഭോക്താക്കൾക്ക് 1000 രൂപ ഇൻസ്റ്റന്റ് കിഴിവും, 8GB വേരിയന്റിന് 2000 രൂപ കിഴിവും ലഭിക്കും.