കാത്തിരിപ്പിനൊടുവിൽ പ്രീമിയം മിഡ് റേഞ്ച് ഫോൺ റിയൽമി 16 പ്രോ സീരീസ് ഇന്ത്യയിൽ അവതരിപ്പിക്കാൻ ഒരുങ്ങുന്നു. ജനുവരി 6നാണ് റെഡ്മി നോട്ട് 15 സീരീസ് ഡൽഹിയിൽ ലോഞ്ച് ചെയ്യുന്നത്. അതേ ദിവസം തന്നെ റിയൽമി 16 പ്രോ ഇന്ത്യയിൽ ലോഞ്ച് ചെയ്യാനാണ് കമ്പനിയുടെ പദ്ധതി. മുൻ മോഡലുകളെ അപേക്ഷിച്ച് വലിയ അപ്‌ഗ്രേഡുകളോടെയാണ് പുതിയ റിയൽമി 16 പ്രോ വരുന്നതെന്നാണ് റിപ്പോർട്ട്.
ഫോട്ടോഗ്രാഫി ഹാർഡ്‌വെയറാണ് റിയൽമി 16 പ്രോയുടെ ഏറ്റവും വലിയ പ്രത്യേകതയെന്നാണ് റിപ്പോർട്ട്. കമ്പനിയുടെ ആദ്യത്തെ വൈബ് മാസ്റ്റർ മോഡ്, എല്ലാ വിധം ലൈറ്റ് സാഹചര്യങ്ങൾക്കും അനുയോജ്യമായ 21 എക്സ്ക്ലൂസീവ് പോർട്രെയിറ്റ് ടോണുകൾ എന്നിവ ഫോൺ വാഗ്ദാനം ചെയ്യുന്നു.റിയൽമി 16 പ്രോ ഉപയോഗിച്ച് ഒറ്റ ടാപ്പിൽ അതിശയകരവും സ്റ്റൈലൈസ് ചെയ്തതുമായ പോർട്രെയ്റ്റുകൾ പകർത്താൻ കഴിയും. സോഷ്യൽ മീഡിയ ഫോട്ടോ എഡിറ്റുകൾ പുനഃസൃഷ്ടിക്കാനും, ഹെയർസ്റ്റൈലുകൾ, ബാക്ക്ഗ്രൗണ്ട് എന്നിവ മാറ്റാനും മറ്റുമായ് അപ്ഡേറ്റഡ് എഐ എഡിറ്റ് ജീനിയും ഫോണിൽ ലഭ്യമാകും.
വീഡിയോ പ്രേമികൾക്കായി, റിയൽമി 16 പ്രോയിൽ 200MP ലുമ കളർ ക്യാമറ സിസ്റ്റം ലഭിക്കും. മെയിൻട്രാക്ക് അൽഗോരിതം വഴി പ്രൊഫഷണൽ ഗ്രേഡ് സബ്ജക്ട് ട്രാക്കിംഗ് സഹിതം, 1×, 2× എന്നിവയിൽ 4K HDR വീഡിയോ റെക്കോർഡിംഗിനെ ഇത് പിന്തുണയ്ക്കുന്നു.
7,000mAh ബാറ്ററിയാണ് റിയൽമി 16 പ്രോയിൽ ഉണ്ടാവുക. ഇത് രണ്ട് ദിവസത്തോളം പ്രവർത്തിക്കും. വർഷങ്ങളോളം കാര്യക്ഷമമായി പ്രവർത്തിപ്പിക്കുന്നതിനായി AI ലോംഗ്-ലൈഫ് ബാറ്ററി ചിപ്പും ഇതിലുണ്ട്. സൂപ്പർ പവർ സേവിംഗ് മോഡും ഓൾ-സിനാരിയോ ബൈപാസ് ചാർജിംഗും ഗെയിമിംഗ് അല്ലെങ്കിൽ 4K വീഡിയോകൾ റെക്കോർഡുചെയ്യൽ പോലുള്ള ഉപയോഗങ്ങൾക്കിടയിലും ഫോൺ ചൂടാവാതെ നിലനിൽക്കും.
144Hz റിഫ്രഷ് റേറ്റ്, 6500nit പീക്ക് ബ്രൈറ്റ്‌നസ്, 1.07 ബില്യൺ നിറങ്ങൾക്കുള്ള പിന്തുണ, പ്രൊഫഷണൽ-ഗ്രേഡ് ഐ പ്രൊട്ടക്ഷൻ എന്നിവയുള്ള 1.5K AMOLED ഡിസ്‌പ്ലേയാണ് റിയൽമി 16 പ്രോയിൽ ഉണ്ടാകുക.
മീഡിയടെക്കിന്റെ ഡൈമെൻസിറ്റി 7300-മാക്സ് 5G ചിപ്‌സെറ്റാണ് പുതിയ ഫോണിന് കരുത്ത് പകരുന്നത്. ഫോൺ സ്ഥിരതയുള്ളതാണെന്നും അമിതമായി ചൂടാകുന്നില്ലെന്നും ഉറപ്പാക്കാൻ, കമ്പനി എയർഫ്ലോ വിസി കൂളിംഗ് സിസ്റ്റം ഉൾപ്പെടുത്തിയിട്ടുണ്ട്.
ആൻഡ്രോയിഡ് 16 അടിസ്ഥാനമാക്കിയുള്ള റിയൽമി യുഐ 7.0 ആണ് പുതിയ മോഡലിൽ പ്രവർത്തിക്കുക. പവർ ഉപയോഗം, സുഗമമായ ആനിമേഷനുകൾ, വേഗതയേറിയ സിസ്റ്റം പ്രതികരണം എന്നിവയുടെ കാര്യത്തിൽ ആപ്പുകൾ കാര്യക്ഷമമായി പ്രവർത്തിപ്പിക്കുന്നതിന് ഇത് ഒപ്റ്റിമൈസ് ചെയ്തിരിക്കുന്നു.