TECH

സാംസങ് ഗാലക്സി എസ്26 സീരീസിൻ്റെ ലോഞ്ച് തീയതി പ്രഖ്യാപിച്ചു

സാംസങ് ഗാലക്‌സി എസ്26 സീരീസ് സ്‌മാര്‍ട്ട്‌ ഫോണുകളുടെ ബുക്കിംഗ് സാംസങ് ഇന്ത്യയില്‍ ആരംഭിച്ചിട്ടുണ്ട്.

Author : ന്യൂസ് ഡെസ്ക്

സോൾ: ദക്ഷിണ കൊറിയന്‍ ടെക് ബ്രാന്‍ഡായ സാംസങ് ഏറ്റവും പുതിയ ഗാലക്സി എസ്26 സീരീസിൻ്റെ ലോഞ്ച് പ്രഖ്യാപിച്ചു. യുഎസിലെ സാന്‍ ഫ്രാന്‍സിസ്‌കോയില്‍ വച്ച് ഫെബ്രുവരി 25ന് നടക്കുന്ന ഗാലക്സി അണ്‍പാക്ഡ് ഇവന്‍റില്‍ സാംസങ് ഗാലക്സി എസ്26 സ്‌മാര്‍ട്ട്‌ ഫോണ്‍ സീരീസ് പുറത്തിറക്കും. ഇന്ത്യന്‍ സമയം രാവിലെ 11.30ന് ആരംഭിക്കുന്ന ഗാലക്സി അണ്‍പാക്ഡ് ഇവന്‍റായ 'സാംസങ് ന്യൂസ്‌റൂം' സാംസങ്ങിന്‍റെ യൂട്യൂബ് ചാനലും വഴി തത്സമയം കാണാം.

ലോഞ്ചിന് മുന്നോടിയായി സാംസങ് ഗാലക്‌സി എസ്26 സീരീസ് സ്മാര്‍ട്ട്‌ ഫോണുകളുടെ ബുക്കിംഗ് സാംസങ് ഇന്ത്യയില്‍ ആരംഭിച്ചിട്ടുണ്ട്. സാംസങ് ഇന്ത്യ സ്റ്റോര്‍ വഴിയാണ് ഗാലക്സി എസ്26 സീരീസിന്‍റെ പ്രീ-റിസര്‍വ്. റീഫണ്ട് ലഭിക്കുന്നതിന് 999 രൂപ മുടക്കിയാണ് ഫോണുകള്‍ ഇന്ത്യയില്‍ ബുക്ക് ചെയ്യേണ്ടത്. ഗാലക്സി എസ്26 സീരീസ് ഫോണുകള്‍ പ്രീ ബുക്ക് ചെയ്യുന്നവര്‍ക്ക് 2,699 രൂപ വിലമതിക്കുന്ന വൗച്ചറും സാംസങ് നല്‍കും.

സാംസങ് ഗാലക്സി അണ്‍പാക്ഡ് 2026 ഇവന്‍റില്‍ ഗാലക്സി എസ്26, ഗാലക്സി എസ്26 പ്ലസ്, ഗാലക്സി എസ്26 അള്‍ട്ര എന്നീ സ്‌മാര്‍ട്ട്‌ ഫോണ്‍ മോഡലുകളാണ് പ്രതീക്ഷിക്കുന്നത്. ഗാലക്‌സി എസ്26 സീരീസില്‍ സാംസങ് പുത്തന്‍ പ്രൈവസി ഡിസ്‌പ്ലെ ഫീച്ചര്‍ അവതരിപ്പിക്കും. ട്രിപ്പിള്‍ ക്യാമറ സംവിധാനം ഗാലക്സി എസ്26 ശ്രേണി ഹാന്‍ഡ്‌സെറ്റുകളിൽ ഉണ്ടാവുമെന്നാണ് സൂചന.

ക്വാല്‍കോം സ്‌നാപ്‌ഡ്രാഗണ്‍ 8 എലൈറ്റ് ജെന്‍ 5 ചിപ്‌സെറ്റായിരിക്കും ഗാലക്‌സി എസ്26 അള്‍ട്രയുടെ തലച്ചോര്‍ എന്നാണ് പ്രതീക്ഷ. 200എംപി പ്രധാന ക്യാമറ, 50എംപി അള്‍ട്രാ-വൈഡ്, 50എംപി ടെലിഫോട്ടോ ക്യാമറ എന്നിവയും 5,000 എംഎഎച്ച് ബാറ്ററിയും എസ്26 അള്‍ട്രയില്‍ പ്രതീക്ഷിക്കുന്നു.

SCROLL FOR NEXT