TECH

പുതുവർഷസമ്മാനം; സാംസങ് ഗാലക്‌സി എസ്26 അൾട്രാ 5ജി, വിവോ X300 പ്രോ 5ജിയും വിപണിയിലെത്തും

പുതുവർഷത്തിൽ ഉപഭോക്താക്കളെ ആകർഷിക്ക തക്കവിധത്തിലായിരിക്കും ഫോണിൻ്റെ സജ്ജീകരണങ്ങളെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

Author : ന്യൂസ് ഡെസ്ക്

2026 ജനുവരിയിൽ ആഗോളതലത്തിൽ അരങ്ങേറ്റം കുറിക്കാൻ സാംസങ് ഗാലക്‌സി എസ് 26 അൾട്ര 5 ജി എത്തും. പുതുവർഷത്തിൽ ഉപഭോക്താക്കളെ ആകർഷിക്ക തക്കവിധത്തിലായിരിക്കും ഫോണിൻ്റെ സജ്ജീകരണങ്ങളെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. പുതുവർഷത്തിൽ സാംസങ്ങിൻ്റെ മുഖ്യ എതിരാളിയായി വിവോ എക്സ് 300 പ്രോ 5 ജിയും എത്തുമെന്നും റിപ്പോർട്ടുകളിൽ നിന്നും വ്യക്തമാകുന്നു.

ഇന്ത്യയിൽ സാംസങ് ഗാലക്‌സി എസ്26 അൾട്രാ 5ജിയുടെ അടിസ്ഥാന സ്റ്റോറേജ് വേരിയൻ്റിന് ഏകദേശം 1,34,999 രൂപ വില ഈടാക്കിയേക്കും. അതേസമയം, വിവോ എക്സ്300 പ്രോ 5ജിയുടെ അടിസ്ഥാന മോഡലിന് ഏകദേശം 99,999 രൂപ വില വരുമെന്നാണ് ലഭ്യമാകുന്ന വിവരം.

സാംസങ് ഗാലക്‌സി എസ്26 അൾട്രാ 5ജിയിൽ 120Hz റിഫ്രഷ് റേറ്റുള്ള 6.9 ഇഞ്ച് OLED ഡിസ്‌പ്ലേ ക്രമീകരിച്ചേക്കും. അതേസമയം വിവോ X300 പ്രോ 5ജിയിൽ 120Hz റിഫ്രഷ് റേറ്റുള്ള 6.78 ഇഞ്ച് ഫ്ലാറ്റ് ഡിസ്‌പ്ലേ ഉണ്ടാകുമെന്നാണ് റിപ്പോർട്ട്. ഡിസ്‌പ്ലേയിൽ ഡൈനാമിക് ഐലൻഡ് പോലുള്ള കട്ട്ഔട്ടും ഉണ്ടാകാമെന്ന് ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ട് ചെയ്തു.

സാംസങ് ഗാലക്‌സിയിൽ സോണി സെൻസറുള്ള പുതിയ 200MP പ്രധാന ക്യാമറ, 50MP പെരിസ്‌കോപ്പ് ടെലിഫോട്ടോ, 12MP ടെലിഫോട്ടോ ലെൻസ്, 50MP അൾട്രാവൈഡ് ക്യാമറ എന്നിവ ഉൾപ്പെടുന്ന ക്വാഡ് ക്യാമറ സജ്ജീകരണമുണ്ടാകും. വിവോ എക്സ് 300 പ്രോ 5 ജിയിൽ 200MP എപിഒ പെരിസ്‌കോപ്പ് ടെലിഫോട്ടോ ലെൻസ്, 50MP പ്രധാന ക്യാമറ, 50MP അൾട്രാവൈഡ് ക്യാമറ എന്നിവ ഉൾപ്പെടുന്ന ട്രിപ്പിൾ ക്യാമറ സജ്ജീകരണം ഉണ്ടായിരിക്കും.

സാംസങ് ഗാലക്‌സി എസ് 26 അൾട്രാ 5ജിയിൽ സ്‌നാപ്ഡ്രാഗൺ 8 എലൈറ്റ് ജെൻ 5 പ്രോസസർ ഉണ്ടാകുമെന്നും, ഇൻ-ഹൗസ് എക്‌സിനോസ് 2600 ചിപ്പ് ഉണ്ടാകുമെന്നുമുള്ള രണ്ട് അഭിപ്രായങ്ങൾ നിലനിൽക്കുന്നുണ്ട്. അതേസമയം, വിവോ എക്സ് 300 പ്രോ 5G മീഡിയടെക് ഡൈമെൻസിറ്റി 9500 ചിപ്പ് നൽകിയേക്കുമെന്നാണ് സൂചന.

സാംസങ് ഗാലക്‌സി എസ് 26 അൾട്രാ 5 ജിയിൽ 60W ഫാസ്റ്റ് ചാർജിങ്ങിനെ പിന്തുണയ്‌ക്കുന്ന അതേ 5000mAh ബാറ്ററിയുണ്ടാകുമെന്ന് അഭ്യൂഹമുണ്ട്. വിവോയിൽ ആണെങ്കിൽ 90W ഫാസ്റ്റ് ചാർജിങ്ങിനെ പിന്തുണയ്‌ക്കുന്ന 6,510mAh ബാറ്ററി ഉണ്ടായിരിക്കാമെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

SCROLL FOR NEXT