സമൂഹമാധ്യമമായ ടെലഗ്രാമിന് താൽക്കാലിക നിയന്ത്രണമേർപ്പെടുത്തി കേന്ദ്ര സർക്കാർ. നീറ്റ് പരീക്ഷ ക്രമക്കേടുമായി ബന്ധപ്പെട്ട് ജൂൺ 22 വരെയാണ് നിയന്ത്രണം. ജൂൺ 21ന് പുനഃപരീക്ഷ നടക്കാനിരിക്കെയാണ് നിയന്ത്രണം ഏർപ്പെടുത്തിയത്.
ടെലഗ്രാമിലെ മെസേജ് എഡിറ്റ് ഫീച്ചർ ജൂൺ 30 വരെയും പ്രവർത്തനരഹിതമാക്കിയിട്ടുണ്ട്. മുൻപ് ടെലഗ്രാം വഴിയാണ് ചോദ്യപേപ്പർ ചോർന്നത്. ഇത് തടയുന്നതിനാണ് കേന്ദ്ര സർക്കാരിൻ്റെ പുതിയ നടപടി.
നീറ്റ് പുനഃപരീക്ഷയുടെ ചോദ്യ പേപ്പറുകൾ വിൽപ്പനയ്ക്ക് എന്ന പ്രചരണം സമൂഹ മാധ്യമങ്ങളിലൂടെ ഉയർന്നതിനെ തുടർന്ന് വിദ്യാർഥികൾ പരാതിയുമായി രംഗത്തെത്തിയിരുന്നു. എന്നാൽ ഇത് വ്യാജ പ്രചരണമാണെന്ന് പിഐബി ഫാക്ട് ചെക്ക് വിഭാഗം വ്യക്തമാക്കിയിരുന്നു. പരീക്ഷയുടെ സുതാര്യതയേയോ സുഗമമായ നടത്തിപ്പിനയോ തകർക്കാനോ അട്ടിമറിക്കാനോ ശ്രമിക്കുന്നവർക്കെതിരെ കർശന നടപടിയുണ്ടാകുമെനന്നും കേന്ദ്രം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.