പ്രതീകാത്മക ചിത്രം Source: Screen Grab
TECH

യുപിഐ ഇടപാടുകൾ ഇനി മിന്നും വേഗത്തിൽ! ജൂൺ 16 മുതൽ മാറ്റം പ്രാബല്യത്തിൽ

ഫോൺ പേ, ​ഗൂ​ഗിൾ പേ, പേടിഎം തുടങ്ങിയ പ്ലാറ്റ്‌ഫോമുകളിൽ ഈ മാറ്റം പ്രാബല്യത്തിൽ വരും

Author : ന്യൂസ് ഡെസ്ക്

രാജ്യത്ത് പണമിടപാടുകൾ വേ​ഗത്തിലാക്കാൻ പുതിയ മാ‍​ർ​ഗങ്ങളുമായി യൂണിഫൈഡ് പെയ്മെൻ്റ് ഇൻ്റ‍ർഫേസ് (യുപിഐ). ജൂൺ 16 മുതൽ ഈ മാറ്റം പ്രാബല്യത്തിൽ വരുന്നതോടെ സ‍ർവീസുകൾ വേ​ഗത്തിലാകുമെന്ന് നാഷണൽ പെയ്മെൻ്റ്സ് കോ‍ർപ്പറേഷൻ ഓഫ് ഇന്ത്യ (എൻപിസിഐ) പ്രഖ്യാപിച്ചു. ഫോൺ പേ, ​ഗൂ​ഗിൾ പേ, പേടിഎം തുടങ്ങിയ പ്ലാറ്റ്‌ഫോമുകളിൽ ഈ മാറ്റം പ്രാബല്യത്തിൽ വരും. ഉപയോക്തൃ അനുഭവം മെച്ചപ്പെടുത്താൻ ലക്ഷ്യമിട്ടാണ് ഈ മാറ്റം.

എൻ‌പി‌സി‌ഐ പ്രവർത്തനം മെച്ചപ്പെടുത്തുന്നതിനായി യുപിഐ ഇടപാടുകളുടെ പ്രതികരണ സമയം കുറയ്ക്കാൻ ശ്രമിക്കുന്നതായി ഏപ്രിൽ 26ലെ സർക്കുലറിൽ പറഞ്ഞിരുന്നു. ഉപയോക്താക്കൾക്ക് പുറമെ ബാങ്കുകൾ, ഗുണഭോക്തൃ ബാങ്കുകൾ, ഫോൺപേ, ഗൂഗിൾ പേ, പേടിഎം പോലുള്ള പേയ്‌മെന്റ് സേവന ദാതാക്കൾ (പിഎസ്‌പി) എന്നിവർക്ക് ഈ ക്രമീകരണം ഗുണം ചെയ്യുമെന്ന് ഔദ്യോഗിക പ്രസ്ഥാവനയിൽ എൻപിസിഐ പറയുന്നു.

മാറ്റം വരുന്നതോടെ പണമിടപാടിൻ്റെ സ്റ്റാറ്റസ് പരിശോധിക്കുന്നതിനുള്ള സമയം 30 സെക്കൻഡിൽ നിന്ന് 10 സെക്കൻഡായി മാറും. റിക്വസ്റ്റ് പേ, റെസ്പോൺസ് പേ എന്നിവയുടെ സമയം 30 സെക്കൻഡിൽ നിന്ന് 15 സെക്കൻഡായി മാറും. പണമയക്കുന്നതും പണം സ്വീകരിക്കുന്നതിനുമുള്ള സമയം 30 സെക്കൻഡിൽ നിന്ന് 10 സെക്കൻഡുമായി മാറും. ഉപയോക്താക്കൾ ഈ മാറ്റത്തിനായി ഒന്നും ചെയ്യേണ്ടതില്ല. പുതിയ വേഗതയേറിയ യുപിഐ സിസ്റ്റത്തിൽ നിന്ന് പ്രയോജനം ലഭിക്കുന്നതിന് നിങ്ങളുടെ യുപിഐ ആപ്പ് പതിവായി അപ്‌ഡേറ്റ് ചെയ്യുന്നുണ്ടെന്ന് ഉറപ്പാക്കുക.

ബാലൻസ് പരിശോധന മുതൽ ഓട്ടോ-പേയ്‌മെന്റ് മാൻഡേറ്റ് വരെ, യുപിഐ നിരവധി ശ്രദ്ധേയമായ മാറ്റങ്ങളും ഒരുക്കുന്നുണ്ട്. അവ ജൂലൈ മുതൽ ആകും നടപ്പിലാക്കുക.

SCROLL FOR NEXT