വിവോ എക്സേ200 എഫ്ഇ Source: Vivo
TECH

50 എംപി ക്യാമറ, പുത്തൻ ഒഎസ്; വിവോ എക്സ്200 എഫ്ഇ ഇന്ത്യയിലെത്തി; വിലയും ഫീച്ചറുകളും അറിയാം

വിവോയുടെ ഏറ്റവും പുതിയ കോംപാക്റ്റ് ഫ്ലാഗ്ഷിപ്പ് സ്‌മാർട്ട്ഫോണാണ് എക്സ്200 എഫ്ഇ

Author : ന്യൂസ് ഡെസ്ക്

കാത്തിരിപ്പിനൊടുവിൽ വിവോ എക്സ്200 എഫ്ഇ, വിവോ എക്സ് ഫോൾഡ് 5 എന്നിവ ഇന്ത്യയിൽ ലോഞ്ച് ചെയ്തു. ഫ്ലിപ്കാർട്ടിലൂടെയും വിവോയുടെ ഔദ്യോഗിക ഓൺലൈൻ സ്റ്റോറിലൂടെയും സ്മാർട്ട്‌ഫോണുകൾ ലഭ്യമാകും. വിവോയുടെ ഏറ്റവും പുതിയ കോംപാക്റ്റ് ഫ്ലാഗ്ഷിപ്പ് സ്‌മാർട്ട്ഫോണാണ് എക്സ്200 എഫ്ഇ.

വിവോ എക്സ്200 എഫ്ഇ

12ജിബി റാം 256ജിബി ഇന്റേണൽ സ്റ്റോറേജ്, 16ജിബി റാം 512ജിബി സ്റ്റോറേജ് എന്നിങ്ങനെ രണ്ട് കോൺഫിഗറേഷനുകളിൽ വിവോ എക്സ്200 എഫ്ഇ ലഭ്യമാണ്. ചാർജറും ഉൾപ്പെടെയാണ് ഫോൺ ലഭ്യമാവുക. 12ജിബി ജിബി റാം + 256 ജിബി സ്റ്റോറേജിന് 54,999 രൂപയും, 16 ജിബി റാം + 512 ജിബി സ്റ്റോറേജിന് 59,999 രൂപയുമാണ് വില.

ആംബർ യെല്ലോ, ലക്സ് ഗ്രേ, ഫ്രോസ്റ്റ് ബ്ലൂ എന്നിങ്ങനെ മൂന്ന് നിറങ്ങളിലാണ് വിവോ എക്സ്200 എഫ്ഇ വിപണിയിലെത്തുന്നത്. 2025 ജൂലൈ 23 മുതൽ ഫ്ലിപ്പ്കാർട്ട്, വിവോ ഇന്ത്യ ഇ-സ്റ്റോർ, പ്രധാന ഓഫ്‌ലൈൻ റീട്ടെയിൽ ഔട്ട്‌ലെറ്റുകൾ എന്നിവിടങ്ങളിൽ മൊബൈൽ വിൽപ്പനയ്‌ക്കെത്തും.

വിവോ എക്സ്200 എഫ്ഇ-യിൽ 1,216 x 2,640 പിക്സലുകൾ (1.5കെ) റെസല്യൂഷനുള്ള 6.31 ഇഞ്ച് അമോൾഡ് ഡിസ്പ്ലേയും, 120ഹേർട്സ് റിഫ്രഷ് റേറ്റ്, 460പിപിഐ പിക്സൽ ഡെൻസിറ്റിയും ഉണ്ട്. മീഡിയടെക് ഡൈമെൻസിറ്റി 9300+ ചിപ്‌സെറ്റാണ് ഫോണിലുള്ളത്. 90 വാൾട്ട് ഫാസ്റ്റ് ചാർജിംഗ് പിന്തുണയുള്ള 6,000 എംഎഎച്ച് ബാറ്ററിയാണ് ഇതിലുള്ളത്. ഐപി68, ഐപി69 പൊടി, ജല പ്രതിരോധം എന്നിവ കമ്പനി വാഗ്ദാനം ചെയ്യുന്നു. വരാനിരിക്കുന്ന കോം‌പാക്റ്റ് ഫ്ലാഗ്‌ഷിപ്പ് മീഡിയടെക് ഡൈമെൻസിറ്റി 9400+ ചിപ്‌സെറ്റ് ഉപയോഗിച്ച് പ്രവർത്തിക്കും.

50എംപി പ്രൈമറി ഷൂട്ടർ, 50എംപി ടെലിഫോട്ടോ ലെൻസ്, 8എംപി അൾട്രാവൈഡ് സെൻസർ എന്നിവയുള്ള സീസ്-ട്യൂൺ ചെയ്ത ട്രിപ്പിൾ ക്യാമറ സജ്ജീകരണമാണ് ബാക്ക് ക്യാമറയിൽ കാണാൻ കഴിയുക. എന്നാൽ സോഫ്റ്റ്‌വെയർ വിഭാഗത്തിലാണ് ഏറ്റവും വലിയ മാറ്റം. വിവോ ഫൺടച്ച് ഒഎസ് ഒഴിവാക്കി സവിശേഷതകൾ നിറഞ്ഞതും ഭംഗിയുള്ളതുമായ ഒറിജിൻഒഎസാണ് ഉപയോഗിച്ചിരിക്കുന്നത്.

SCROLL FOR NEXT