TECH

ട്രെൻഡിങ്ങായി ഇന്‍സ്റ്റഗ്രാമിലെ കുത്തിവരകള്‍! എന്താണ് പുതിയ 'ഡ്രോ' ഫീച്ചര്‍

നിങ്ങള്‍ക്ക് അയച്ചു തരുന്ന റീലിന് മറുപടിയോ റിയാക്ഷനോ ഈ ടൂള്‍ ഉപയോഗിച്ച് വരച്ച് നല്‍കാം

Author : ന്യൂസ് ഡെസ്ക്

ഇന്‍സ്റ്റഗ്രാം ഡിഎമ്മില്‍ ട്രെൻഡിങ് ആവുകയാണ് 'ഡ്രോ' ഫീച്ചര്‍. കുത്തിവരകൾ ഇല്ലാത്ത ചാറ്റുകള്‍ ഇല്ലെന്ന് തന്നെ പറയാം. എന്താണ് ഇന്‍സ്റ്റഗ്രാം പുതുതായി അവതരിപ്പിച്ച ഡ്രോ ഫീച്ചർ എന്ന് നോക്കാം.

ഡിഎമ്മില്‍ ആര്‍ക്കാണോ നിങ്ങള്‍ക്ക് മെസേജ് അയക്കണ്ടത് അവരുടെ ചാറ്റ്ബോക്‌സ് തുറക്കുക. ഏറ്റവും താഴെ വലതുവശത്തായി കാണുന്ന + (പ്ലസ്) ഐക്കണ്‍ അഥവാ ഡൂഡിള്‍ ഐക്കണ്‍ ക്ലിക്ക് ചെയ്യുക. 'ലൊക്കേഷന്‍', 'എഐ ഇമേജസ്', എന്നിവയ്‌ക്ക് താഴെയായി 'ഡ്രോ' എന്ന ഓപ്ഷന്‍ കാണാം. അത് സെലക്‌ട് ചെയ്യുക. ഇനി ഏത് നിറത്തിലാണോ വരയ്‌ക്കേണ്ടത് ആ കളര്‍ തിരഞ്ഞെടുക്കുക. പിന്നെ നിങ്ങള്‍ക്ക് ഇഷ്‌ടം പോലെ ആ നിറം കൊണ്ട് കുത്തിവരയ്‌ക്കാം. മെസേജുകളുടെയും ചിത്രങ്ങളുടെയും വീഡിയോകളുടെയും മുകളില്‍ ഇങ്ങനെ വരയ്‌ക്കാന്‍ സാധിക്കുമെന്നാണ് ഇതിൻ്റെ പ്രത്യേകത.

വരയുടെ വലിപ്പം കൂട്ടാനും കുറയ്‌ക്കാനും സ്‌ക്രീനിന്‍റെ ഇടതുവശത്തായി ഒരു ഓപ്ഷന്‍ കാണാം. വരച്ചുകഴിഞ്ഞാല്‍ സ്ക്രീനില്‍ കാണുന്ന സെന്‍റ് ബട്ടണ്‍ ക്ലിക്ക് ചെയ്‌താല്‍ അത് സ്വീകര്‍ത്താവിന് ലഭിക്കും. ഈ വരകള്‍ അയക്കുന്നയാള്‍ക്കും മെസേജ് സ്വീകരിക്കുന്നയാള്‍ക്കും കാണാമെന്നതും പ്രത്യേകതയാണ്. നിങ്ങളുടെ വരച്ച വരകള്‍ ഇഷ്‌ടപ്പെട്ടില്ലെങ്കില്‍ ക്ലോസ് ഐക്കണ്‍ ക്ലിക്ക് ചെയ്‌ത് വീണ്ടും വരച്ചുതുടങ്ങാം. അതിന് ശേഷം സെന്‍റ് ചെയ്യാം.

നിങ്ങള്‍ക്ക് അയച്ചു തരുന്ന റീലിന് മറുപടിയോ റിയാക്ഷനോ ഈ ടൂള്‍ ഉപയോഗിച്ച് വരച്ച് നല്‍കാം. ഉദാഹരണത്തിന്, ചായ കുടിക്കാന്‍ ആരെങ്കിലും ഡിഎം വഴി ക്ഷണിച്ചാല്‍ യെസ് പറയാനും നോ പറയാനും ഇങ്ങനെ ഇനി വരച്ച് മറുപടി നല്‍കാം. ഇനി, നിങ്ങളുടെ വരകള്‍ ഹൈഡ് ചെയ്യണമെങ്കിലോ ഡ‍ിലീറ്റ് ചെയ്യണമെങ്കിലോ അതുമാകാം. അയച്ച ശേഷം ആ വരയില്‍ ലോംഗ് പ്രസ് ചെയ്‌താല്‍ 'ഹൈഡ് ഓള്‍', ‘ഡിലീറ്റ്’ ഓപ്ഷനുകള്‍ വരും.

SCROLL FOR NEXT