അജ്ഞാത നമ്പറുകളിൽ നിന്ന് വരുന്ന സ്കാം മെസേജുകളെ കുറിച്ച് ഉപയോക്താക്കൾക്ക് മുന്നറിയിപ്പ് നൽകുന്ന ഫീച്ചർ പുറത്തിറക്കാൻ വാട്സ്ആപ്പ്. സന്ദേശങ്ങളിൽ സംശയാസ്പദമായ ഉള്ളടക്കം കണ്ടെത്തിയാൽ, തട്ടിപ്പിന് സാധ്യതയുണ്ടെന്ന മുന്നറിയിപ്പ് നൽകുന്ന സംവിധാനമാണ് പരീക്ഷിക്കാൻ ഒരുങ്ങുന്നത്.
അതേസമയം, എല്ലാ സന്ദേശങ്ങളും എൻഡ്-ടു-എൻഡ് എൻക്രിപ്റ്റ് ചെയ്ത നിലയിൽ തുടരുമെന്ന് ഉറപ്പാക്കാൻ പുതിയ അഡ്വാൻസ്ഡ് മെഷീൻ ലേണിംഗ് അല്ലെങ്കിൽ എഐ അധിഷ്ഠിത അൽഗോരിതവും വാട്ട്‌സ്ആപ്പ് പുറത്തിറക്കിയേക്കും. ആഗോള തലത്തിൽ വ്യാപകമായ സൈബർ തട്ടിപ്പുകൾ റിപ്പോർട്ട് ചെയ്യുന്ന സാഹചര്യത്തിലാണ് വാട്ട്സാപ്പിൻ്റെ നിർണായക നീക്കം.
ഈ സവിശേഷത വാട്ട്‌സ്ആപ്പ് ഉപയോക്താക്കൾക്ക്, പ്രത്യേകിച്ച് ഇന്ത്യയിലെ മുതിർന്ന പൗരന്മാർക്ക് വളരെയധികം ഗുണം ചെയ്യുന്നതാണ്. ഡിജിറ്റൽ അറസ്റ്റുകളും മറ്റ് തട്ടിപ്പുകളും ഇന്ത്യയിൽ കൂടി വരുന്ന സാഹചര്യത്തിലാണ് ഇത് മുതിർന്ന പൗരന്മാർക്ക് കൂടുതൽ സഹായകമാവുക. അതേസമയം, വാട്ട്‌സ്ആപ്പ് എപ്പോഴാണ് സ്‌കാം അലേർട്ട് ഫീച്ചർ മെസഞ്ചറിൽ കൊണ്ടുവരുമെന്ന കാര്യം ഔദ്യോഗികമായി അറിയിച്ചിട്ടില്ല.