Man dropped i phone 17 in front of Tim Cook Source; Social Media
TECH

ജസ്റ്റ് മിസ്... താഴെവീണത് ഐഫോൺ 17, അതും ആപ്പിൾ സിഇഒയ്ക്കു മുമ്പിൽ; മറക്കാനാകാത്ത അൺബോക്സിംഗെന്ന് നെറ്റിസൺസ്

ആപ്പിളിന്റെ പുതിയ Cosmic Orange iPhone 17 Pro ആദ്യ ദിനം സ്വന്തമാക്കുക, അൺബോക്സിംഗിനിടെ നിലത്തു വീഴുക, അതും ആപ്പിൾ സിഇഒയുടെ മുന്നിൽ തന്നെ. വീഡിയോ നിമിഷങ്ങൾക്കകം വൈറലായി.

Author : ന്യൂസ് ഡെസ്ക്

ആപ്പിൾ ഐഫോൺ 17 വിപണിയിലെത്തിയതിനു പിറകെ അത് സ്വന്തമാക്കാൻ ആരാധകരുടെ പ്രവാഹമാണ്. ആപ്പിൾ സ്റ്റോറുകൾക്കു മുന്നിൽ അർധരാത്രി മുതൽ ക്യൂനിന്ന് ഐഫോൺ സ്വന്തമാക്കാനെത്തിയവരുടെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുകയും ചെയ്തിരുന്നു. വിപണിയിലെത്തി ആദ്യ ദിനം തന്നെ ഐഫോൺ കൈയ്യിലാക്കിവരാകട്ടെ അൺബോക്സിംഗും, സർപ്രൈസും, സന്തോഷം പങ്കുവയ്ക്കലും, വിശകലനവുമൊക്കെയായി സമൂഹമാധ്യമങ്ങളിൽ സജീവമാണ്.

ഇപ്പോഴിതാ ആപ്പിൾ സിഇഒ ടിം കുക്കിന്റെ മുൻപിൽ വച്ച് ഐഫോൺ 17 അൺബോക്സിംഗ് നടത്തിയ യുവാവിന് പറ്റിയ അബദ്ധമാണ് ചർച്ചയാകുന്നത്. ബോക്സിൽ നിന്ന് പുറത്തെടുത്തപ്പോൾ കയ്യിൽ നിന്ന് വഴുതി താഴേക്ക് വീഴുകയായിരുന്നു. ആപ്പിളിന്റെ പുതിയ Cosmic Orange iPhone 17 Pro ആദ്യ ദിനം സ്വന്തമാക്കുക, അൺബോക്സിംഗിനിടെ നിലത്തു വീഴുക, അതും ആപ്പിൾ സിഇഒയുടെ മുന്നിൽ തന്നെ. വീഡിയോ നിമിഷങ്ങൾക്കകം വൈറലായി.

ഒരു പകപ്പോടെ, അതിലുമേറെ ചമ്മലോടെ യുവാവ് ഫോൺ നിലത്തുനിന്നെടുത്ത് ടിമ്മിനു നേരെ നീട്ടി. ടിം കുക്ക് എങ്ങനെ പ്രതികരിക്കും എന്നായിരുന്നു ചുറ്റും നിന്നവരുടെ ആകാംഷ. എന്നാൽ പുഞ്ചിരിച്ചു കൊണ്ട് ടിം ആ യുവാവിനെ ആശ്വസിപ്പിച്ചു. നിലത്തു നിന്നെടുത്ത ഫോണിന്റെ ഡിസ്‌പ്ലേയിൽ വച്ച കടലാസിൽ ഒപ്പിട്ട് നൽകി. എല്ലാം ശരിയാകും എന്നാണ് ടിം യുവാവിനെ ആശ്വസിപ്പിച്ചുകൊണ്ടു പറഞ്ഞത്.

ഐഫോൺ അൺബോക്സിംഗ് നിരവധി നടന്നെങ്കിലും ഇത് മറക്കാനാവാത്ത അനുഭവമായിരിക്കും ഉടമസ്ഥന് എന്നാണ് നെറ്റിസൺസ് പറയുന്നത്. ആരാധകന്റെ സാഹചര്യവും, അതിൽ ആപ്പിൾ സിഇഒ ടിം കുക്കിന്റെ സൗമ്യമായ പ്രതികരണവും പരാമർശിച്ചാണ് നിരവധിപ്പേർ വീഡിയോയിൽ പ്രതികരിച്ചിരിക്കുന്നത്.

SCROLL FOR NEXT