VIDEOS

WORLD MATTERS | ഇരുപക്ഷത്തിനും നഷ്ടങ്ങള്‍ മാത്രം; എന്ന് അവസാനിക്കും റഷ്യ-യുക്രെയ്ന്‍ യുദ്ധം?

എസ്. ഷാനവാസ്

സകല രാഷ്ട്രീയമര്യാദകളും ലംഘിച്ച് ഒരു രാജ്യം ഏകപക്ഷീയമായി യുദ്ധം പ്രഖ്യാപിക്കുന്നു. രാജ്യാന്തര സമാധാന സംഘടനകളും, ഐക്യരാഷ്ട്ര സഭയും, മറ്റ് ലോകരാജ്യങ്ങളുമൊക്കെ നോക്കിനില്‍ക്കെ അവരുടെ സൈന്യം മറ്റൊരു പരമാധികാര രാജ്യത്തേക്ക് ഇരച്ചുകയറുന്നു. രണ്ടാം ലോകമഹായുദ്ധത്തിനു ശേഷം യൂറോപ്പ് കണ്ട ഏറ്റവും വലിയ മനുഷ്യക്കുരുതിയെന്ന മേലൊപ്പുമായി ആ യുദ്ധം നാല് വര്‍ഷം തികയ്ക്കുന്നു. നാശം, നഷ്ടം, മരണം, ആഭ്യന്തര-അന്തര്‍ദേശീയ അഭയാര്‍ഥികള്‍... ഇരുപക്ഷത്തിനും നഷ്ടങ്ങളുടെ കണക്ക് മാത്രം. എന്ന് അവസാനിക്കും റഷ്യ-യുക്രെയ്ന്‍ യുദ്ധം?

SCROLL FOR NEXT