അനസ് അൽ ഷരീഫ് ധീരനായ മാധ്യമ പ്രവർത്തകനായിരുന്നു. ഇസ്രയേലിൻ്റെ പോർവിമാനങ്ങളോ ബോംബുകളോ അയാളെ ഭയപ്പെടുത്തിയിരുന്നില്ല. അയാൾ ഭയന്നത് പലസ്തീനിലെ ഉറ്റവരുടേയും ഉടയവരും ചേതനയറ്റ ശവശരീരങ്ങൾ കാണുമ്പോൾ മാത്രമായിരുന്നു. 'ഗാസയുടെ ശബ്‌ദ'മായിരുന്ന അഞ്ച് മാധ്യമ പ്രവർത്തകരെ കൂടി ഇസ്രയേലുകാർ ബോംബിട്ട് കൊന്നിരിക്കുകയാണ്. മാസങ്ങളോളം കലുഷിതമായ ഗാസയിലെ യുദ്ധഭൂമിയിൽ മൈക്കും പിടിച്ച് ലൈവ് നൽകിയിരുന്ന ആ മാധ്യമ പ്രവർത്തകർ ഇന്നീ ലോകത്തില്ല... വീഡിയോ കാണാം.