2026 ടി20 ലോകകപ്പിന് ഇന്ത്യ ആതിഥേയത്വം വഹിക്കാൻ ഒരുങ്ങി നിൽക്കുമ്പോൾ സാഹചര്യങ്ങൾ തീർത്തും വ്യത്യസ്തമാണ്. പണ്ട് ഭാരതദേശത്തിൻ്റെ ഭാഗമായിരുന്ന ബംഗ്ലാദേശും പാകിസ്ഥാനും ഇന്ന് ഈ മണ്ണിൽ കാലുകുത്തില്ലെന്ന് വാശിപിടിക്കുന്നിടത്ത് വരെയെത്തി കാര്യങ്ങൾ. ക്രിക്കറ്റ് മൈതാനങ്ങൾ രാഷ്ട്രീയ വടംവലികളുടെയും പകപോക്കലുകളുടെയും വേദികളായി മാറുന്ന കെട്ട കാലത്താണ് നമ്മൾ ജീവിക്കുന്നത്.