ലെജൻഡറി ഹോളിവുഡ് ഡയറക്ടർ മാർട്ടിൻ സ്കോസെസി 26 ഫീച്ചർ ലെങ്ത് സിനിമകൾ സംവിധാനം ചെയ്തിട്ടുണ്ട്. എല്ലാം ഒന്നിനൊന്ന് മികച്ച ചിത്രങ്ങൾ. ഇതിൽ രണ്ടെണ്ണം റീമേക്കുകളാണ്. മീൻ സ്ട്രീറ്റും ടാക്സി ഡ്രൈവറും ഗുഡ് ഫെല്ലാസും എടുത്ത സ്കോസെസിക്ക് മികച്ച സംവിധായകനുള്ള അക്കാദമി അവാർഡ് ലഭിക്കുന്നത് ഇതിൽ ഒന്നിനാണ് - ഡിപ്പാർട്ടഡ്. ഒരു വിരോധാഭാസം. അതവിടെ നിൽക്കട്ടെ. നമുക്ക് ആ രണ്ടാം റീമേക്കിലേക്ക് വരാം. ലീ തോംപ്സൺ സംവിധാനം ചെയ്ത്, 1962ൽ പുറത്തിറങ്ങിയ സതേൺ ഗോതിക് സൈക്കോളജിക്കൽ ത്രില്ലറിന്റെ സ്കോർസസി വേർഷൻ. വീഡിയോ കാണാം