കൃഷ്ണദാസ് മുരളി സംവിധാനം ചെയ്ത 'ഭരതനാട്യം' തിയേറ്ററിൽ പരാജയപ്പെട്ട ചിത്രമായിരുന്നു. ഒരു ക്ലീൻ ഫാമിലി കോമഡി ചിത്രമായിട്ടു കൂടി തിയേറ്ററിൽ ആള് കയറിയില്ല. മലയാളത്തിൽ ഇറങ്ങുന്ന ലോഡ് കണക്കിന് ചെറുതും വലുതുമായ പടങ്ങൾക്കിടയിൽ ഭരതൻ നായരുടെ നാട്യങ്ങൾ ശ്രദ്ധിക്കപ്പെട്ടില്ല. പക്ഷേ സിനിമ ഒടിടിയിൽ എത്തിയപ്പോൾ കഥ മാറി. ഭരതൻ നായർക്ക് മാത്രമല്ല, അയാളുടെ രണ്ട് ഭാര്യമാർക്കും അഞ്ച് മക്കൾക്കും അവരുടെ നല്ലപാതികൾക്കും കയ്യടി കിട്ടി. ഈ പടം എങ്ങനെ തിയേറ്ററിൽ 'മിസ്' ആക്കി എന്ന് കണ്ടവർ അത്ഭുതപ്പെട്ടു. അത് 'മോശമായിപ്പോയല്ലോ' എന്ന് നെടുവീർപ്പിട്ടു. ഇവിടെയാണ് കൃഷ്ണദാസ് മുരളി എന്ന റൈറ്റർ ഡയറക്ടർ 'ഭരതനാട്യ'ത്തിന് രണ്ടാം ഭാഗവുമായി എത്തുന്നത്. വീഡിയോ കാണാം