പഹൽഗാം ഭീകരാക്രമണത്തിനു പിന്നാലെ ചേര്‍ന്ന സുരക്ഷാകാര്യങ്ങൾക്കായുള്ള കാബിനറ്റ് കമ്മിറ്റി (സിസിഎസ്) യോഗത്തിൽ ഒരു കൂട്ടം കർശന നടപടികളാണ് ഇന്ത്യ പ്രഖ്യാപിച്ചത്. ആക്രമണത്തെ അപലപിക്കുന്നതിനൊപ്പം, അതിന്റെ ഉത്തരവാദിത്തം പാകിസ്ഥാന്‍ ഏറ്റെടുക്കണമെന്ന ശക്തമായ സന്ദേശമായിരുന്നു സമിതി നിര്‍ദേശങ്ങള്‍. അതില്‍ ഏറ്റവും പ്രധാനം, 1960ലെ സിന്ധു ജല ഉടമ്പടി (ഐഡബ്ല്യുടി) മരവിപ്പിക്കാനുള്ള തീരുമാനമായിരുന്നു. പ്രാദേശിക ജലരാഷ്ട്രീയത്തിന് വ്യാപക പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുന്നതാണ് ഇന്ത്യയുടെ തീരുമാനം.