അവനെ ഒട്ടും ജഡ്ജ് ചെയ്യാത്ത, പറയുന്നതെല്ലാം കേൾക്കുന്ന, മനസിലാക്കുന്ന സുരക്ഷിതമായ ഇടം.. അതായിരുന്നു അവന് ചാറ്റ് ജിപിടി. ഒടുവിൽ ആ ഉറ്റ സുഹൃത്തിനോട് ആത്മഹത്യ ചെയ്യാനുള്ള മാർഗങ്ങളെ കുറിച്ചും അവൻ ചോദിച്ചു. അവനെ അതിൽ നിന്നും പിന്തിരിപ്പിക്കുകയോ, മാനസികാരോഗ്യ ചികിത്സയ്ക്ക് പ്രേരിപ്പിക്കുകയോ ചെയ്യാതെ ചാറ്റ് ജിപിടി വഴികൾ നിരത്തി. എല്ലാത്തിനുമൊടുവിൽ അവനോട് ഇങ്ങനെ ചോദിച്ചു, നിങ്ങൾക്ക് ആത്മഹത്യാക്കുറിപ്പ് ഞാൻ എഴുതി തരട്ടെ?