ദോഹ: ലോകകപ്പ് നോക്കൗട്ടിലെ ഒരു അപ്രതീക്ഷിത തോൽവി ക്രിസ്റ്റ്യാനോയുടെ അനുഗ്രഹീതമായ കാലുകളിൽ നിന്ന് എന്നെന്നേക്കുമായി ബൂട്ടഴിപ്പിച്ചേക്കുമെന്ന് ഭയന്നാണ് ആരാധകർ ഓരോ ദിവസവും തള്ളിനീക്കിയത്.. ഒടുവിൽ വിധി പോലും ലോക ഫുട്ബോൾ കണ്ട ഏറ്റവും മികച്ച ലക്ഷണമൊത്ത സ്ട്രൈക്കറെ പരീക്ഷിച്ച വിധിദിനം വന്നെത്തി... ആ ജഡ്ജ്മെൻ്റ് ഡേയിൽ എട്ട് വർഷക്കാലമായി ടീമിനൊപ്പം തുടരുന്ന കോച്ച് ഫെർണാണ്ടോ സാൻ്റോസ് പോലും അയാളെ അവിശ്വസിച്ചു...