ലോകകപ്പിന്റെ ആദ്യ മത്സരം മുതല്‍ താരങ്ങളെല്ലാം ഗോളടിച്ചു കൂട്ടാന്‍ തുടങ്ങിയിരുന്നു. അര്‍ജന്റീനയ്ക്കായി ലയണല്‍ മെസി, ഫ്രാന്‍സിനായി കിലിയന്‍ എംബപ്പെ, നോര്‍വേയ്ക്കായി ഏര്‍ലിങ് ഹാലണ്ട് തുടങ്ങി ഇംഗ്ലണ്ടിന്റെ ഹാരി കെയ്നും, സ്പാനിഷ് താരങ്ങളായ മൈക്കൽ ഒയർസബാലും, ലാമിന്‍ യമാലും ബ്രസീലിന്റെ വിനീഷ്യസ് ജൂനിയറുമൊക്കെ ലോകകപ്പില്‍ തങ്ങളുടെ വരവ് അറിയിച്ചു. അപ്പോഴും കാല്‍പ്പന്ത് മൈതാനത്തെ ആ ക്ലിനിക്കല്‍ ഫിനിഷിങ്ങും തുടര്‍ന്നുള്ള സ്റ്റൈലിഷ് ആക്ഷനും ലോകകപ്പില്‍ മിസിങ്ങ് ആയിരുന്നു. ഇന്നലെയായിരുന്നു അതിനൊരു തീര്‍പ്പുണ്ടായത്. അതും ഒരു ഒന്നൊന്നര തീര്‍പ്പ്.