രാം ഗോപാൽ വർമ 
VIDEOS

THE ORIGINALS | 'മുംബൈ നോയറി'ന്റെ തലതൊട്ടപ്പൻ; ആർജിവിയുടെ വാഴ്ചയും വീഴ്ചയും

പല ഭാഷകളിൽ പല ഴോണറുകളിലായി അറുപതിലധികം ചിത്രങ്ങൾ രാം ​ഗോപാൽ വർമ സംവിധാനം ചെയ്തിട്ടുണ്ട്

ശ്രീജിത്ത് എസ്

അറുപതിലധികം ചിത്രങ്ങൾ രാം ​ഗോപാൽ വർമ സംവിധാനം ചെയ്തിട്ടുണ്ട്. വളരെ വേ​ഗത്തിലാണ് സിനിമകൾ ഉണ്ടാകുക. ഒരു സിനിമയിൽ നിന്ന് മറ്റൊന്നിലേക്ക് അയാൾ നീങ്ങിക്കൊണ്ടിരുന്നു. അതും പല ഭാഷകളിൽ പല ഴോണറുകളിൽ. കൗമാരക്കാലത്ത് കണ്ട മക്കന്നാസ് ​ഗോൾഡ്, എക്സോർസിസ്റ്റ്, ​ഗോഡ്ഫാദർ എന്നീ ചിത്രങ്ങളും ഫെഡറിച്ച് നീഷേ, അയൻ റാൻഡ് എന്നീ ചിന്തകരും അയാളുടെ തീരുമാനങ്ങളേയും സിനിമകളേയും സ്വാധീനിച്ചു.

ഏതൊരാളുടെ ജീവിതത്തിലും എന്ന പോലെ ഉയർച്ചകളും താഴ്ചകളും രാം ​ഗോപാൽ വർമയുടെ ജീവിതത്തിലും കാണാം. ആ വലിയ കരിയറിനെ നമുക്ക് മൂന്ന് ഘട്ടങ്ങളായി തിരിക്കാം. വ്യവസ്ഥിതിയെ വെല്ലുവിളിച്ച കാലം, മുംബൈ നോയിറിന്റെ തലതൊട്ടപ്പനായിരുന്ന കാലം, തകർച്ചയുടെ കാലം.

SCROLL FOR NEXT