developed a proof of the 167-year-old Riemann Hypothesis with the help of Claude AI News Malayalam
VIDEOS

മനുഷ്യർക്ക് മനസ്സിലാകുന്നതിന് മുൻപേ AI ഉത്തരങ്ങൾ കണ്ടെത്തി! 167 വർഷത്തെ ഗണിത സമസ്യയും 2 മില്യൺ ഡോളറിന്റെ ചോദ്യങ്ങളും!

വിപിന്‍ വി.കെ

ശാസ്ത്ര ഗണിത ലോകത്തെ നടുക്കുന്നൊരു വഴിത്തിരിവാണ് കഴിഞ്ഞ ആഴ്ച നവംബർ 20ന് സംഭവിച്ചത്. 167 വർഷമായി ലോകത്തിലെ ഏറ്റവും വലിയ ഗണിതശാസ്ത്രജ്ഞരെ കുഴക്കിയ റീമാൻ ഹൈപ്പോതീസിസ്, എൻജിനീയറിംഗിലെ നാവിയർ–സ്റ്റോക്സ് സമസ്യ എന്നീ രണ്ട് പ്രശസ്തമായ 1 മില്യൺ ഡോളർ മില്ലേനിയം പ്രൈസ് പ്രോബ്ലംസ് എഐയുടെ സഹായത്തോടെ തെളിയിക്കപ്പെട്ടതായി അവകാശവാദം. പക്ഷേ ഏറ്റവും വലിയ ട്വിസ്റ്റ് ഇതാണ്: 'ക്ലോഡ്'എന്ന AI മോഡലിന്റെ സഹായത്തോടെ ഈ തെളിവ് തയ്യാറാക്കിയ ഗണിതശാസ്ത്രജ്ഞൻ ലെവന്റ് അൽപോഗ് തുറന്നുസമ്മതിക്കുന്നത്, "ഈ ഉത്തരം എങ്ങനെ കിട്ടിയെന്ന് എനിക്ക് തന്നെ പൂർണ്ണമായി മനസ്സിലായിട്ടില്ല" എന്നാണ്

SCROLL FOR NEXT