ജോൺ ഏബ്രഹാം Source: News Malayalam 24x7
VIDEOS

THE ORIGINALS | ഒരേയൊരു ജോൺ ഏബ്രഹാം...

'വിദ്യാർഥികളെ ഇതിലെ ഇതിലെ' ആണ് ജോൺ സംവിധാനം ചെയ്ത ആദ്യ ഫീച്ചർ ഫിലിം

ശ്രീജിത്ത് എസ്

സിനിമ ഒരു കളക്ടീവ് ആർട്ട് ആണെന്ന് ചിന്തിക്കുന്ന ആളല്ല ജോൺ ഏബ്രഹാം. സിനിമ സംവിധായകന്റെ കലയാണെന്ന് അദ്ദേഹം തറപ്പിച്ചു പറഞ്ഞു. ഛായാ​ഗ്രഹകനും എഡിറ്ററും സംഗീത സംവിധായകനും എല്ലാം ക്രിയാത്മകമായ പങ്കാളികളാണ്. ജോണിന് ഇവർ താൻ പറയുന്നത് ചെയ്തു തരുന്ന ആൾക്കാരാണ്. ആദ്യം ഫ്രെയിം വരുന്നതും ആദ്യ എഡിറ്റിങ് നടക്കുന്നതും സംവിധായകന്റെ തലച്ചോറിലാണെന്ന് ജോൺ വിശ്വസിച്ചു. ജോണിന്റെ കാര്യത്തിൽ അതങ്ങനെ തന്നെയാണ്. തിരക്കഥയുടെ കാര്യത്തിലും ഇതേ സമീപനമാണ് അദ്ദേഹം സ്വീകരിച്ചിരുന്നത്. ഒരു ഫ്രെയിം വർക്ക്. അത്രമാത്രമാണ് ജോണിന് തിരക്കഥ. വെങ്കട്ട് സ്വാമിനാഥൻ പ്രസിദ്ധീകരിച്ച അ​ഗ്രഹാരത്തിൽ കഴുതൈ തിരക്കഥയും ആ സിനിമയും തമ്മിലുള്ള അന്തരം ഇത് വ്യക്തമാക്കുന്നു...വീഡിയോ കാണാം

SCROLL FOR NEXT