ശത്രുക്കൾക്കു മുൻപിലേക്ക് കലാഷ്നിക്കോവുമായി നെഞ്ചും വിരിച്ചു വരുന്ന ഒറ്റയാൻ നായകൻമാരല്ല ഇപ്പോൾ ബോക്സ് ഓഫീസിൽ തരംഗം സൃഷ്ടിക്കുന്നത്. ഒരു ഭർത്താവും, ഭാര്യയും, അവരുടെ മക്കളും അടങ്ങിയ കുടുംബം - അവരാണ് ഇപ്പോൾ തിയേറ്ററുകളിലും ഒടിടിയിലും താരങ്ങൾ. കേൾക്കാൻ തന്നെ രസമില്ലേ. ഒരു റേഷൻ കാർഡ് തുറന്നുവായിക്കുന്ന പോലെ. പക്ഷേ വെള്ളിത്തിരയിലെ ഈ കുടുംബങ്ങൾ അത്ര സന്തുഷ്ടരല്ല. അവർക്ക് ചില പ്രശ്നങ്ങളുണ്ട്. വലിയ ചില പ്രതിസന്ധികൾ.