അർജൻ്റൈൻ താരത്തിൻ്റെ കാലുകളിൽ നിന്ന് പന്ത് റാഞ്ചിയെടുക്കാൻ ഈജിപ്ഷ്യൻ ഡിഫൻഡർമാർ ശ്രമിച്ചത് തികച്ചും സ്വാഭാവികമായ രീതിയാണ്. അവിടെ കടുത്ത ഫൗൾ സംഭവിച്ചിട്ടില്ലെന്ന് കളി കണ്ട ആർക്കും വ്യക്തമാകും. പന്ത് വീണ്ടെടുത്ത ശേഷം എത്ര മനോഹരമായാണ് ഈജിപ്തിൻ്റെ വിങ്ങർ ഹെയ്സെം ഹസൻ അത് മുന്നോട്ടേക്ക് എത്തിച്ചത്. മെസ്സി ആവശ്യപ്പെടുമ്പോൾ എതിർ ടീമുകാർക്ക് കാർഡ് കൊടുക്കാനും അവരുടെ ഗോളുകൾ നിഷേധിക്കാനുമുള്ള സാങ്കേതിക സംവിധാനങ്ങൾ മാത്രമാണോ ഫിഫയുടെ റഫറിമാരും വി.എ.ആർ സംവിധാനവും?