എൽ പെപ്പെ, എ സുപ്രീം ലൈഫ് 
VIDEOS

ONE LINE | മുഹിക്ക: ഗറില്ലാ പോരാളി, വിപ്ലവകാരി

2010 മുതൽ 2015 വരെ ഉറുഗ്വായുടെ പ്രസിഡന്റായിരുന്നു മുഹിക്ക

ശ്രീജിത്ത് എസ്

ലളിത ജീവിതം കൊണ്ട് ലോകത്തിന്റെ ശ്രദ്ധ പിടിച്ചുപറ്റിയ ഉറുഗ്വേയുടെ മുൻ പ്രിസിഡന്റ് ഹോസെ മുഹിക്ക. 2010 മുതൽ 2015 വരെ ഉറുഗ്വായുടെ പ്രസിഡന്റായിരുന്നു മുഹിക്ക. പക്ഷേ ഔദ്യോഗിക വസതിയിലായിരുന്നില്ല അദ്ദേഹത്തിന്റെ പാർപ്പ്. ഭാര്യയുടെ പേരിലുള്ള ചെറിയ ഫാം ഹൗസിലായിരുന്നു ആ രാജ്യത്തിന്റെ പരമാധികാരിയുടെ താമസം. തോട്ടപരിപാലനമായിരുന്നു ഇഷ്ട പ്രവൃത്തി. ഫാം ഹൗസിലേക്ക് എത്തുന്ന അതിഥികൾക്കായി അദ്ദേഹം ഉറുഗ്വായിലെ തദ്ദേശീയപാനീയമായ മാറ്റേ ഒരുക്കി. ഗ്വാംപ എന്ന ലളിതമായ കപ്പുകളിൽ സ്നേഹത്തോടെ അവ അവർക്ക് പകർന്നു.

അദ്ദേഹത്തിന്റെ രാഷ്ട്രീയം, പ്രകൃതിസ്നേഹം, പ്രണയം, വിപ്ലവം എന്നിവയിലേക്ക് ഒരു കിളിവാതിലുണ്ട്. ഒരു ഡോക്യുമെന്ററി - എൽ പെപ്പെ: എ സുപ്രീം ലൈഫ്. വീഡിയോ കാണാം

SCROLL FOR NEXT