വിരലിലെണ്ണാവുന്ന ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ ഫിഫ ലോകകപ്പ് 2026ലെ ആദ്യ റൗണ്ട് മത്സരങ്ങളിലേക്കാണ് ഇനി മുഴുവൻ ലോകത്തിൻ്റേയും ശ്രദ്ധ പതിയാൻ പോകുന്നത്. മൂന്ന് ആതിഥേയ രാജ്യങ്ങൾ ഉൾപ്പെടെ ആകെ 48 ടീമുകൾ പ്രാഥമിക റൗണ്ടിൽ പോരടിക്കുമ്പോൾ പതിഞ്ഞ താളത്തിലാകും ആവേശം കൊടിയേറുക.. ഇക്കുറി ലോകകപ്പിനുള്ള 12 ഗ്രൂപ്പുകൾ പരിശോധിച്ചപ്പോൾ കനത്ത പോരാട്ടം പ്രതീക്ഷിക്കുന്ന എട്ടോ അതിലധികം ഗ്രൂപ്പുകളെ കാണാനായി. അക്കൂട്ടത്തിൽ പ്രധാനപ്പെട്ട ഗ്രൂപ്പുകളെ മാത്രമാണ് ഈ വീഡിയോയിലൂടെ പരിചയപ്പെടുത്തുന്നത്... ദി ഫൈനൽ വിസിലിലേക്ക് സ്വാഗതം!