ചീറിപ്പായുന്ന വണ്ടികൾ. തിരക്കിട്ട് തങ്ങളുടെ ലക്ഷ്യ സ്ഥാനങ്ങളിലേക്ക് നീങ്ങുന്ന ജനസഞ്ചയം. പെട്ടെന്ന് അവരിൽ നിന്ന് ഒരു കൂട്ടം അടർന്ന് മാറുന്നു. അവർ കഥ പറച്ചിലുകാരാകുന്നു. അവർക്ക് ചുറ്റും കാണികളുണ്ടാകുന്നു. ഒരു നിമിഷം ആ കഥ കേൾക്കാൻ ആളുകൾ തിരക്കുകളെ മറന്ന് നിൽക്കുന്നു. ആ ഒരു നിമിഷത്തെ മാജിക്ക്, മീരാ നായരെ അത്ഭുതപ്പെടുത്തി. മീരാ നായർ എന്ന അഭിനേത്രി കഥ പറയാൻ പഠിച്ചത് ഈ തെരുവുകളിലാണ്.