ഈ വർഷം ഒക്ടോബർ 23ന് 'സാങ്‌സിങ്‌ഡൂയി: ഫ്യൂച്ചർ പാസ്റ്റ്' എന്നൊരു ചലച്ചിത്രം ചൈനയിൽ റിലീസ് ചെയ്തിരുന്നു. ഏകദേശം 1.5 മില്യൺ ഡോളർ ബജറ്റിൽ നിർമിച്ച മുഴുനീള എഐ ചിത്രമാണിത്. ചൈനയിൽ തിയേറ്റർ റിലീസ് ലഭിച്ച ആദ്യ എഐ ചിത്രം. ആദ്യ ദിനം 10,000 പ്രദർശനങ്ങളാണ് ചിത്രത്തിന് ഉണ്ടായിരുന്നത്. സിനിമ ചൈനീസ് ബോക്സ് ഓഫീസിൽ വലിയ ചലനമുണ്ടാക്കുമെന്നാണ് എല്ലാവരും പ്രതീക്ഷിച്ചിരുന്നത്. പക്ഷേ, എഐ ജനറേറ്റഡ് മൈക്രോഡ്രാമകൾ ഇഷ്ടപ്പെടുന്ന ചൈനീസ് പ്രേക്ഷകർ സിനിമയെ കൈവിട്ടു!