Gen Z Lags Behind Older Workers in Learning AI Skills at Work Due to Credibility Fears, Study Finds News Malayalam
VIDEOS

തൊഴിലിടങ്ങളിൽ എ.ഐ പഠിക്കാൻ താല്പര്യമില്ലാതെ 'ജെൻ സി'; മുതിർന്ന ജീവനക്കാരേക്കാൾ പിന്നിലെന്ന് പുതിയ പഠനം

വിപിന്‍ വി.കെ

കമ്പനികൾ ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സ് സാങ്കേതികവിദ്യയിലേക്ക് വൻതോതിൽ നിക്ഷേപം നടത്തുമ്പോൾ, തൊഴിലിടങ്ങളിൽ എ.ഐ നൈപുണ്യം വികസിപ്പിക്കുന്നതിൽ യുവതലമുറയായ 'ജെൻ സി' മുതിർന്ന തലമുറകളേക്കാൾ ഏറെ പിന്നിലാണെന്ന് പുതിയ പഠനം. ടാലന്റ് സർവീസസ് സ്ഥാപനമായ 'സെറാമൗണ്ട്' നടത്തിയ സർവേ പ്രകാരം, വെറും 18 ശതമാനം ജെൻ സി ജീവനക്കാർക്ക് മാത്രമാണ് തങ്ങളുടെ എ.ഐ വൈദഗ്ധ്യം മെച്ചപ്പെടുത്താൻ താല്പര്യമുള്ളതെന്നാണ് റിപ്പോര്‍ട്ട് പറയുന്നത്. എന്നാൽ 'ജെൻ എക്സ്' വിഭാഗത്തിൽ 46 ശതമാനവും, ബേബി ബൂമറുകളിൽ 43 ശതമാനവും, മില്ലേനിയലുകളിൽ 36 ശതമാനവും ജീവനക്കാർ എ.ഐ പഠിക്കാൻ താല്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്.

SCROLL FOR NEXT